Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsപുഴയിൽ നിന്ന്...

പുഴയിൽ നിന്ന് അർജുന്റെ ലോറി കണ്ടെത്തി

ബംഗളുരു : കർണാടകയിലെ ഷിരൂരിലെ ഗംഗാവലി നദിയിൽ അർജുന്റെ ലോറി കണ്ടെത്തി.പുഴയോരത്തുനിന്ന് 20 മീറ്റർ മാറിയാണ് ലോറി കണ്ടെത്തിയിരിക്കുന്നത്. അർ‌ജുന്റെ ലോറി കണ്ടെത്തിയെന്നു പൊലീസ് കർണാടക സർക്കാരിനെ അറിയിച്ചു.

ലോറി നദിയില്‍ നിന്ന് പുറത്തെടുക്കാനുള്ള നീക്കം പുരോഗമിക്കുകയാണ്. കരയിൽ നിന്ന് 15 മീറ്റർ താഴ്ചയിലാണ് ലോറി കിടക്കുന്നത്.ബൂം എക്സ്കവേറ്റർ ഉപയോ​ഗിച്ച് നദിയിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് ലോറി കണ്ടെത്തിയിരിക്കുന്നത്.മൂന്ന് ബോട്ടുകളിലായി 18 പേര്‍ അടങ്ങുന്ന നാവിക സംഘം നദിയിലേക്ക് പോയെങ്കിലും കനത്ത മഴ കാരണം തെരച്ചിൽ നടത്താൻ കഴിയാതെ മടങ്ങി

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആറ്റുകാല്‍ പൊങ്കാല : നഗരത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ സേവാഭാരതിയുടെ ശുചീകരണം

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് സേവാഭാരതി നഗരത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ശുചീകരണം നടത്തി. നഗരത്തിലെ നൂറു കേന്ദ്രങ്ങളിലായി നടത്തിയ ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം മേയര്‍ വി.വി. രാജേഷ് നിര്‍വഹിച്ചു. അയ്യായിരം പ്രവര്‍ത്തകരാണ് ശുചീകരണ യജ്ഞത്തില്‍...

ഇ-ഓട്ടോറിക്ഷകൾക്ക് സബ്സിഡി : മാർച്ച് 4 മുതൽ അപേക്ഷിക്കാം

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ഇ-മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്ക് എല്ലാ വർഷവും 30,000/ രൂപ സബ്സിഡി നൽകിവരുന്നു. ഓരോ വാർഷവും 1000 ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്കാണ് സബ്സിഡി...
- Advertisment -

Most Popular

- Advertisement -