ചെങ്ങന്നൂർ : ചെങ്ങന്നൂർ ഫെസ്റ്റിന്റെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ YMCA ഹാളിൽ നടന്ന വിദ്യാർത്ഥികൾക്കുവേണ്ടിയുള്ള കലാ മത്സരങ്ങൾ മുൻസിപ്പൽ ചെയർ പേഴ്സൺ ശോഭാ വർഗീസ് ഉത്ഘാടനം ചെയ്തു. ആലപുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ സ്കൂളുകളിൽ നിന്നായി 400-ൽ അധികം വിദ്യാർത്ഥികൾ വിവിധ ഇനങ്ങളിൽ മാറ്റുരച്ചു. കലയെ പ്രോത്സാഹിപ്പിക്കുന്നതിൽ സുസ്ത്യർഹ്യമായ പങ്കാണ് ഫെസ്റ്റ് വഹിക്കുന്നതെന്ന് ചെയർപേഴ്സൺ അഭിപ്രായപ്പെട്ടു. ചടങ്ങിൽ ഫെസ്റ്റ് ചെയർമാൻ PM തോമസ് അദ്ധ്യക്ഷത വഹിച്ചു. പാണ്ടനാട് രാധാകൃഷ്ണൻ ,K ശശികുമാർ ,ജേക്കബ് വഴിയമ്പലം, ജോൺ ദാനിയൽ, ജോജി ചെറിയാൻ ,മോഹൻ കൊട്ടാരത്തു പറമ്പിൽ എന്നിവർ പ്രസംഗിച്ചു.