കണ്ണൂർ : സിപിഎം പ്രവർത്തകൻ അഷ്റഫിനെ വധിച്ച കേസിൽ നാല് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ.തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.ഒന്നു മുതൽ നാല് വരെ പ്രതികളായ പ്രനു ബാബു, വി.ഷിജിൽ, ആർ.വി.നിധീഷ്, കെ.ഉജേഷ് എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. 80,000 രൂപ പിഴയും കോടതി വിധിച്ചു.
2011 മെയ് 19 നാണ് അഷ്റഫ് കൊല്ലപ്പെട്ടത്. രാഷ്ട്രീയ വിരോധത്തെത്തുടർന്ന് പ്രതികൾ അഷ്റഫിനെ സംഘം ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. എട്ടു പ്രതികളുണ്ടായിരുന്ന കേസിൽ രണ്ടു പേരെ കോടതി വെറുതെവിട്ടു. രണ്ടുപേർ വിചാരണയ്ക്കു മുമ്പ് മരിച്ചു.






