തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിൽ വിഷു മുതല്‍ ആരംഭിച്ച
ശ്രീവിഷ്ണുസഹസ്രനാമജപയജ്ഞത്തിൻ്
ജപത്തിൻ്റെ നൂറാം ദിവസമായ ഇന്ന് (22) രാവിലെ 8 മണിക്ക് ക്ഷേത്രത്തിന്‍റെ കിഴക്കേനടയില്‍ ക്ഷേത്രം തന്ത്രിവര്യന്‍ നെടുമ്പള്ളി തരണനല്ലൂര്‍ സതീശന്‍നമ്പൂതിരിപ്പാടിന്‍റെ സാന്നിധ്യത്തില്‍ പൂയം തിരുനാള്‍ ഗൗരിപാര്‍വ്വതി ബായി തമ്പുരാട്ടി സമര്‍പ്പണത്തിന്‍റെ വിളംബര പത്രം പ്രീതി നടേശന് നല്കി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിക്കും.
ജപത്തിലേക്കായുള്ള പുസ്തകങ്ങളുടെ സമര്‍പ്പണവും ഉണ്ടാകും. ചടങ്ങില്‍ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍, ഭരണസമിതി അംഗങ്ങള്‍, ശ്രീപദ്മനാഭ ഭക്തമണ്ഡലി പ്രവര്‍ത്തകര്‍ പങ്കെടുക്കും