തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ശ്രീവിഷ്ണുസഹസ്രനാമജപയജ്ഞം സമര്‍പ്പണവിളംബരം നടന്നു. ജപത്തിൻ്റെ നൂറാം ദിവസമായ ഇന്ന് ക്ഷേത്രം തന്ത്രിവര്യന്‍ നെടുമ്പള്ളി തരണനല്ലൂര്‍ സതീശന്‍നമ്പൂതിരിപ്പാടിന്‍റെ സാന്നിധ്യത്തില്‍ പൂയം തിരുനാള്‍ ഗൗരിപാര്‍വ്വതി ബായി തമ്പുരാട്ടി സമര്‍പ്പണത്തിന്‍റെ വിളംബര പത്രം പ്രീതി നടേശന് നല്കി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിച്ചു.
ചടങ്ങിൽ കരമന ജയന്‍, തുളസീഭാസ്കരന്‍, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ ബി.മഹേഷ്‍, ശ്രീപദ്മനാഭ ഭക്തമണ്ഡലി പ്രവര്‍ത്തകര്‍, ഭക്തജനങ്ങള്‍ തുടങ്ങിയവർ പങ്കെടുത്തു.
ശ്രീവിഷ്ണുസഹസ്രനാമജപയജ്ഞത്തിന്‍റെ
ഒന്നാംഘട്ടസമര്‍പ്പണം ആഗസ്റ്റ് 18 ന് രാവിലെ 8.30 ന് ക്ഷേത്രത്തില്‍ നടക്കും. അന്നേദിവസം രണ്ടായിരത്തോളം പേര്‍ ചേര്‍ന്ന് ഒരു കോടി ഇരുപതു ലക്ഷം നാമം ജപിക്കും. സമര്‍പ്പണസഭയും ഉണ്ടാകും.