Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsസുരേഷ് ഗോപിയുടെ...

സുരേഷ് ഗോപിയുടെ ഓഫീസ് അക്രമിച്ചത് ജനാധിപത്യ മര്യാദകളുടെ ലംഘനം: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തൃശൂരിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസ് അക്രമിച്ച സിപിഎമ്മിന്റെ നടപടി അത്യന്തം അപലപനീയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ജനാധിപത്യപരമായ പ്രതിഷേധങ്ങളുടെ മറവില്‍ അക്രമം നടത്താനാണ് ലക്ഷ്യമെങ്കില്‍ ബിജെപിക്ക് അതനുവദിക്കാനാവില്ല. കേന്ദ്ര മന്ത്രിയുടെ ക്യാമ്പ് ഓഫീസ് ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ബിജെപി അധ്യക്ഷൻ അറിയിച്ചു.

സംഘര്‍ഷത്തിന്റെ ഭാഷയിലേക്ക് ജനാധിപത്യപരമായ പ്രതിഷേധങ്ങളെ മാറ്റാന്‍ ശ്രമിച്ചാല്‍ ഉത്തരവാദിത്വം സിപിഎമ്മിന് മാത്രമായിരിക്കും. ജനാധിപത്യപരമായ സമരങ്ങളെ ബിജെപി അംഗീകരിക്കും, അതിന്റെ മറവില്‍ അക്രമം അഴിച്ചുവിടാനാണ് സിപിഎം ശ്രമിക്കുന്നതെങ്കില്‍ സിപിഎമ്മിന്റെ യഥാര്‍ത്ഥ മുഖം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ബിജെപി തുറന്നുകാട്ടും.

രാഹുല്‍ ഗാന്ധി തുറന്നുവിട്ട നുണപ്രചാരണം ഏറ്റുപിടിച്ച് ബിജെപിക്കെതിരെ കായികമായ അക്രമം നടത്താനുള്ള ശ്രമമാണ് നടക്കുന്നതെങ്കില്‍ അതനുവദിക്കില്ല. കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുറ്റപ്പെടുത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് ഷൂട്ടിംഗില്‍ വെങ്കലം

പാരീസ് : പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാകര്‍ വെങ്കലം നേടി. ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് മനു ഭാകർ....

കരുവന്നൂർ ബാങ്കിൽ വീണ്ടും ഇഡി ; അനധികൃത വായ്പയെടുത്തവരുടെ വിശദാംശങ്ങൾ പരിശോധിച്ചു

തൃശ്ശൂർ : കരുവന്നൂർ ബാങ്കിൽ ഇഡി പരിശോധന നടത്തി .ബാങ്ക് പരിധിക്ക് പുറത്തുള്ളവർ എടുത്ത വായ്‌പയുടെ വിശദാംശങ്ങൾ പരിശോധിക്കാനാണ് ഇ.ഡി എത്തിയത്. അനധികൃത വായ്പയെടുത്തവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നീക്കമുണ്ടെന്നാണ് വിവരം . ഇതിനു...
- Advertisment -

Most Popular

- Advertisement -