Monday, March 23, 2026
No menu items!

subscribe-youtube-channel

HomeNewsആറ്റുകാല്‍ പൊങ്കാല...

ആറ്റുകാല്‍ പൊങ്കാല : നഗരത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ സേവാഭാരതിയുടെ ശുചീകരണം

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് സേവാഭാരതി നഗരത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ശുചീകരണം നടത്തി. നഗരത്തിലെ നൂറു കേന്ദ്രങ്ങളിലായി നടത്തിയ ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം മേയര്‍ വി.വി. രാജേഷ് നിര്‍വഹിച്ചു. അയ്യായിരം പ്രവര്‍ത്തകരാണ് ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്തത്.

ആറ്റുകാലമ്മയുടെ മുഴുവന്‍ ഭക്തര്‍ക്കും ആത്മവിശ്വാസം നല്‍കുന്ന രീതിയിലുള്ള ഒരു പ്രവര്‍ത്തനമാണ് സേവാഭാരതി നടത്തുന്നതെന്ന് ഉദ്ഘാടനം നിര്‍വഹിച്ചു മേയര്‍ വി.വി. രാജേഷ് പറഞ്ഞു. പൊങ്കാല അര്‍പ്പണം നടക്കുന്ന എല്ലാ പ്രദേശത്തുമായി നടക്കുന്ന ശുചീകരണം മാതൃകാപരമാണ്.

നമ്മുടെ നാട് എപ്പോഴൊക്കെ  പ്രതിസന്ധി നേരിട്ടിട്ടുണ്ടോ ആ സമയത്തൊക്കെ തന്നെ വളരെ സജീവമായി മുന്നില്‍ നില്‍ക്കുന്ന പ്രസ്ഥാനമാണ് സേവാഭാരതി. അത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. മുമ്പ് കുടിവെള്ള ക്ഷാമം വന്നപ്പോഴും സേവാഭാരതിയുടെ പ്രവര്‍ത്തനം കേരളം കണ്ടതാണെന്നും  വി.വി. രാജേഷ് പറഞ്ഞു.

സേവാഭാരതി ജില്ല അധ്യക്ഷന്‍ അഡ്വ. ഡി. മനു അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ ആശാനാഥ്, സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡി. വിജയന്‍, ആര്‍എസ്എസ് ദക്ഷിണ പ്രാന്ത കാര്യകാരി സദസ്യന്‍ പി. സുധാകരന്‍, ആര്‍എസ്എസ് വിഭാഗ് പ്രചാരക് പി. പ്രമോദ് തുടങ്ങിയവർ നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആദ്യ ഇന്‍ന്റഗ്രേറ്റഡ് ആയുഷ് ആശുപത്രി ഉടന്‍ അടൂരില്‍ : മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട : ജില്ലയിലെ ആദ്യ ഇന്‍ന്റഗ്രേറ്റഡ് ആയുഷ് ആശുപത്രി അടൂരില്‍ ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊടുമണ്‍ ഗ്രാമപഞ്ചായത്ത് അങ്ങാടിക്കല്‍ വടക്ക് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ പുതിയ പേ...

അധ്യാപക നിയമനം

പത്തനംതിട്ട : വെച്ചൂചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. തസ്തിക, യോഗ്യത ക്രമത്തില്‍ ചുവടെ. ലക്ചറര്‍ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് - ബന്ധപ്പെട്ട വിഷയത്തില്‍ ബി-ടെക് ഫസ്റ്റ്ക്ലാസ്.ട്രേഡ്‌സ്മാന്‍ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് -...
- Advertisment -

Most Popular

- Advertisement -