Thursday, December 25, 2025
No menu items!

subscribe-youtube-channel

HomeNewsഓട്ടോ ഡ്രൈവറെ...

ഓട്ടോ ഡ്രൈവറെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: കൊടുമൺ  ചിരണിക്കലിൽ നിന്ന് കാണാതായ ഓട്ടോ ഡ്രൈവറെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിരണിക്കൽ പ്ലാന്തോട്ടത്തിൽ തോമസ് കുട്ടിയുടെ (57) മൃതദേഹമാണ് പട്ടാഴി കടുവാത്തോട് ഭാഗത്തെ കല്ലടയാറ്റിലെ കടവിൽ ഇന്ന് ഉച്ചയ്ക്ക് 12.30 ന് കണ്ടെത്തിയത്.

ബുധനാഴ്ച രാവിലെ മുതലാണ് തോമസ് കുട്ടിയെ കാണാതായത്. കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. തോമസ് കുട്ടിയുടെ അമ്മയുടെ വീട് പട്ടാഴിയിലാണ്. തോമസ് കുട്ടി പക്ഷാഘാതത്തിന് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. സംസ്കാരം നാളെ (വെള്ളി) 3 ന് ചിരണിക്കൽ ലത്തിൻ കത്തോലിക്കാ പള്ളിയിൽ നടക്കും. ഭാര്യ: സോഫി. മക്കൾ: പ്രിയ, പ്രീമ. മരുമകൻ: ലിബു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും

മുംബൈ: റിപ്പോ നിരക്കിൽ തൽസ്ഥിതി തുടരാൻ റിസര്‍വ് ബാങ്ക്.നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പണനയ യോഗത്തിലാണു തീരുമാനം.റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്കു നൽകുന്ന വായ്‌പയിന്മേൽ ഈടാക്കുന്ന പലിശയുടെ നിരക്കാണു റീപ്പോ.പണലഭ്യത സംബന്ധിച്ച സമീപനത്തിലും...

പശ്ചിമ ബംഗാളിൽ കല്‍ക്കരി ഖനിയിൽ സ്ഫോടനം ; 7 പേർ കൊല്ലപ്പെട്ടു

കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലെ കല്‍ക്കരി ഖനിയിൽ വൻ സ്ഫോടനം. തൊഴിലാളികളടക്കം ഏഴ് പേർ കൊല്ലപ്പെട്ടു.നിരവധി പേർക്ക് പരിക്കേറ്റു.ഇന്ന് രാവിലെ ​ഗം​ഗാറാംചാക് മൈനിം​ഗ് പ്രൈവറ്റ് ലിമിറ്റഡെന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഖനിയിലാണ്...
- Advertisment -

Most Popular

- Advertisement -