Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsവാഹനങ്ങളുടെ ഫിറ്റ്​നസ്​...

വാഹനങ്ങളുടെ ഫിറ്റ്​നസ്​ പരിശോധനക്ക്​ സംസ്ഥാനത്ത്​ ഓട്ടോമേറ്റഡ്​ കേന്ദ്രങ്ങൾ വരുന്നു

തിരുവനന്തപുരം: വാഹനങ്ങളുടെ ഫിറ്റ്​നസ്​ പരിശോധനക്ക്​ സംസ്ഥാനത്ത്​ ഓട്ടോമേറ്റഡ്​ കേന്ദ്രങ്ങൾ വരുന്നു. കംപ്യൂട്ടർ ബന്ധിത യന്ത്രസംവിധാനത്തിലൂടെ വാഹനങ്ങൾ കയറി ഇറങ്ങിയാലുടൻ ഫിറ്റ്​നസ്​ സർട്ടിഫിക്കറ്റ്​ ലഭിക്കുന്ന വിധത്തിലാണ്​ സെന്ററുകൾ രൂപകൽപ്പന ചെയ്യുന്നത്​. മോട്ടോർ വാഹന വകുപ്പ്​ ഉദ്യോഗസ്ഥർ നേരിട്ട്​ ​പരിശോധിച്ച്​ ഫിറ്റ്​നസ്​ സർട്ടിഫിക്കറ്റുകൾ നൽകുമ്പോഴുണ്ടാകുന്ന കാലതാമസം ഇതോടെ ഇല്ലാതാകും.

ടാക്സി വാഹനങ്ങൾ രണ്ട്​ വർഷം കൂടുമ്പോൾ ഫിറ്റ്​നസ്​ സർട്ടിഫിക്കറ്റ്​ സ്വന്തമാക്കണം. എട്ട്​ വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക്​ ഓരോ വർഷവും ഇത്​ നിർബന്ധമാണ്​. മോട്ടോർ വാഹനവകുപ്പ്​ ഓഫീസർമാർ നേരിട്ടെത്തി പരിശോധിച്ച്​ ഫിറ്റ്​നസ്​ ഉറപ്പുവരുത്തുന്നതാണ്​ നിലവിലെ രീതി. പുക, എൻജിൻ, ബോഡി തുടങ്ങി ഓരോ ഭാഗവും ​പരിശോധിക്കാൻ കൂടുതൽ സമയമെടുക്കും.

ടെസ്റ്റിങ്​ ഗ്ര‍ൗണ്ടിൽ മിക്ക ദിവസങ്ങളിലും രൂപപ്പെടുന്ന വാഹനങ്ങളുടെ വലിയ നിര ഓട്ടോമേറ്റഡ്​ സംവിധാനം വരുന്നതോടെ ഇല്ലാതാകുമെന്നാണ്​ പ്രതീക്ഷ. എല്ലാ ജില്ലകളിലും ഓട്ടോമാറ്റിക്​ ടെസ്റ്റിങ്​ കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ്​ മോട്ടോർവാഹന വകുപ്പ്​ ആലോചിക്കുന്നത്​.

ഓരോയിടത്തും വാഹനത്തിന്റെ വിവിധ ഭാഗങ്ങൾ കാര്യക്ഷമമെന്ന്​ പരിശോധിച്ചുറപ്പിക്കും. സർവീസിന്​ യോഗ്യമായ വാഹനങ്ങൾ പരിശോധനാ സംവിധാനത്തിലൂടെ സഞ്ചരിച്ച്​ പുറത്തിറങ്ങുമ്പോഴേ​ക്കും പാസ്​ സർട്ടിഫിക്കറ്റ്​ തയ്യാറായിരിക്കും. ഓട്ടോമാറ്റിക്​ ഫിറ്റ്​നസ്​ കേന്ദ്രങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കിയതായി ട്രാൻസ്​പോർട്ട്​ കമീഷണർ സി എച്ച് നാഗരാജു പറഞ്ഞു.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നവതി എന്നാൽ എല്ലാം പൂർണ്ണമായി പ്രകാശപൂരിതമാകുന്ന കാലം: ഡോ. അലക്സാണ്ടർ ജേക്കബ് ഐപിഎസ്

തിരുവല്ല:  നവതി എന്നാൽ എല്ലാം പൂർണ്ണമായി പ്രകാശപൂരിതമാകുന്ന  കാലമെന്ന്  മുൻ ഡി.ജി.പി. ഡോ. അലക്സാണ്ടർ ജേക്കബ് ഐപിഎസ് അഭിപ്രായപ്പെട്ടു. പെരിങ്ങര പ്രിൻസ് മാർത്താണ്ഡവർമ്മ സ്കൂളിന്റെ നവതി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....

എസ് പി യുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ പി.വി.അൻവറിന്റെ കുത്തിയിരുപ്പ് സമരം

മലപ്പുറം : എസ് പി എസ്. ശശിധരന്‍റെ ഔദ്യോഗിക വസതിയ്ക്കു മുന്നിൽ കുത്തിയിരുപ്പ് സമരവുമായി പി.വി. അന്‍വര്‍ എം എൽ എ .എസ്പി ഓഫീസിലെ മരങ്ങൾ മുറിച്ചു കടത്തിയത് കോടതിയുടെ നിരീക്ഷണത്തിൽ ക്രൈം...
- Advertisment -

Most Popular

- Advertisement -