Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsആയാംകുടി കുട്ടപ്പമാരാര്‍...

ആയാംകുടി കുട്ടപ്പമാരാര്‍ മേളലോകത്തിന്റെ വിസ്മയമായിരുന്നു:  കുറൂര്‍ വാസുദേവന്‍ നമ്പൂതിരി

തിരുവല്ല:  ആയാംകുടി കുട്ടപ്പമാരാര്‍ മേളലോകത്തിന്റെ വിസ്മയമായിരുന്നെന്ന് മേളാചാര്യന്‍ കുറൂര്‍ വാസുദേവന്‍ നമ്പൂതിരി പറഞ്ഞു. തിരുവല്ല സത്രം ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു  അദ്ദേഹം. ആയാകുടി കുട്ടപ്പമാരാര്‍ സ്മാരക സമിതിയുടെ നേതൃത്വത്തില്‍  രാവിലെ തുടങ്ങിയ കലാപരിപാടികള്‍ വൈകിട്ട് മേജര്‍ സെറ്റ് കഥകളിയോടെയാണ് സമാപിച്ചത്.

ഡബിള്‍ കേളിയില്‍ കലാമണ്ഡലം ശ്രീഹരി, കലാമണ്ഡലം ശ്രീരാഗ്, കലാമണ്ഡലം വിനീത്,ആര്‍എല്‍വി സുദേവ് വര്‍മ എന്നിവര്‍ നേതൃത്വം നല്‍കി.

കാവില്‍ ഉണ്ണിഷ്ണവാര്യര്‍, അമ്പലപ്പുഴ വിജയകുമാര്‍ എന്നിവര്‍ നയിച്ച സോപാന സംഗീതം, എന്‍എസ്എസ് കോളേജ് അദ്ധ്യാപകനും പടയണി കലാകാരനുമായ ഒ.അരുണ്‍കുമാര്‍ അവതരിപ്പിച്ച തപ്പ് മേളം, ധന്യാ ഹരികുമാറിന്റെ ചൊല്ലിയാട്ടം. വാഴപ്പള്ളി ടി.എസ്.സതീഷ്‌കുമാര്‍, ഹരിരാഗ് നന്ദന്‍ കോട്ടയം, തൃക്കൊടിത്താനം ശ്രീരാജ്, വാഴപ്പള്ളി അഖില്‍, വാഴപ്പള്ളി ടി.എസ്.സതീഷ്‌കുമാര്‍, ഹരിരാഗ് നന്ദന്‍ കോട്ടയം, തൃക്കൊടിത്താനം ശ്രീരാജ്, വാഴപ്പള്ളി അഖില്‍ അനില്‍കുമാര്‍.ടി വാഴപ്പള്ളി സജീഷ്, രത്‌നശ്രീ അയ്യര്‍,വാഴപ്പള്ളി ജി.അനില്‍കുമാര്‍, വിനു കണ്ണഞ്ചിറ എന്നിവര്‍ നേതൃത്വം നല്‍കിയ ഫ്യൂഷനും നടന്നു.

നിത്യ ശ്രീ ഉണ്ണികൃഷ്ണന്റെ മോഹിനിയാട്ടവും ശ്രദ്ധേയമായി. വാദ്യാചാര്യ പുരസ്‌കാരം മേള വിദ്വാന്‍ സദനം വാസുദേവനും, വാദ്യശ്രീ പു രസ്‌കാരം രഹിത കൃഷ്ണദാസും ഏറ്റുവാങ്ങി. കലാമണ്ഡലം വൈസ് ചാന്‍സിലര്‍ ഡോ.ബി.അനന്തകൃഷ്ണന്‍, സംഗീത അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍  എന്നിവര്‍ പുരസ്‌കാര വിതരണം നടത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചെങ്ങന്നൂർ ബസ് അപകടം: രക്ഷാപ്രവർത്തനത്തിന് മന്ത്രി സജി ചെറിയാനും

ചെങ്ങന്നൂർ: ചെങ്ങന്നൂർ ബസ് അപകടം നടന്ന ക്രിസ്ത്യൻ കോളേജ് ജംഗ്ഷനിലും ചെങ്ങന്നൂർ  ജില്ലാ ആശുപത്രിയിലും  രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി  മന്ത്രി സജി ചെറിയാൻ. അപകടം വിവരം അറിഞ്ഞതോടെ പരമാവധി ആംബുലൻസുകൾ, പൊലീസ്, അഗ്നിരക്ഷാ...

Kerala Lotteries Results 28-07-2025 Bhagyathara BT-13

1st Prize : ₹1,00,00,000/- BJ 469412 (PTTAMBI) Consolation Prize ₹5,000/- BA 469412 BB 469412 BC 469412 BD 469412 BE 469412 BF 469412 BG 469412 BH 469412 BK...
- Advertisment -

Most Popular

- Advertisement -