കോഴഞ്ചേരി: അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ 113-ാമത് സമ്മേളനം ഇന്ന് (2) ആരംഭിക്കും. രാവിലെ 11.20-ന് ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർ ചെറുകോൽപ്പുഴ പമ്പാമണൽപ്പുറത്തെ ശ്രീ വിദ്യാധിരാജ നഗറിൽ പതാക ഉയർത്തും. വൈകിട്ട് 4 ന് ഉദ്ഘാടന സഭ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ സമ്മേളനം ഉദ്ഘാടനം ചെയ്യും. പെരുങ്കുളം ചെങ്കോൽ ആധീനം സ്വാമി ശിവ പ്രകാശ ദേശിക സത്യജ്ഞാന പണ്ടാര പങ്കെടുക്കും. 9 ന് സമാപിക്കും.