മല്ലപ്പള്ളി : കേരള സർക്കാർ ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ കേരളം, ആനിക്കാട് ഗ്രാമപഞ്ചായത്ത്, ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി ആനിക്കാട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പെരുമ്പട്ടിമൺ സെന്റ് ജോർജ് ഓർത്തഡോക്സ് സിറിയൻ ചർച്ച് പാരിഷ് ഹാളിൽ വച്ച് വയോജനങ്ങൾക്കായി സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തി.
ആനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസൻ ഡാനിയേൽ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ,പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡെയ്സി വർഗീസ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മോളിക്കുട്ടി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ . തോമസ് മാത്യു, മാത്യൂസ് കല്ലൂപ്പുര, ഡോ. ഭക്തി. പി ജോസഫ് . മെഡിക്കൽ ഓഫീസർ ഡോക്ടർ ജസീറ. പി , എബ്രഹാം വർഗീസ് എന്നിവർ സംസാരിച്ചു.
തുടർന്ന് യോഗ ഇൻസ്ട്രക്ടർ പ്രവീൺ പ്രസന്നന്റെ നേതൃത്വത്തിൽ “ആരോഗ്യകരമായ വാർദ്ധക്യവും യോഗയുടെ പ്രസക്തിയും” എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. 81 പേര് പങ്കെടുത്ത മെഡിക്കൽ ക്യാമ്പിൽ രോഗനിർണ്ണയവും ചികിത്സയും മരുന്നു വിതരണവും നടത്തി. ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ , ബി. എം. ഐ എന്നിവയുടെ സൗജന്യ പരിശോധനയും ഉണ്ടായിരുന്നു. ഡോ. ജസീറ. പി, ഡോ. ശില്പ സത്യൻ, ഡോ. ശ്യാമ കൃഷ്ണ, അറ്റെൻഡർ മണി. വി. ജി, യോഗ ഇൻസ്ട്രക്ടർ പ്രവീൺ പ്രസന്നൻ, MPHW ബിബി ചാക്കോ എന്നിവർ ക്യാമ്പിൽ സേവനം നൽകി.