Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNew Delhiഅരവിന്ദ് കേജ്‍രിവാളിന്...

അരവിന്ദ് കേജ്‍രിവാളിന് തിരിച്ചടി:അറസ്റ്റ് ശരിവച്ചു ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി : മദ്യനയക്കേസില്‍ ഇ.ഡി.അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന് ഡൽഹി ഹൈക്കോടതിയിൽ തിരിച്ചടി.കേജ്‌‍രിവാൾ ഗൂഢാലോചന നടത്തിയതിനു തെളിവുണ്ടെന്നും രേഖകൾ ഇഡി ശേഖരിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി .വിചാരണ കോടതിയുടെ അധികാരങ്ങളിൽ ഇടപെടുന്നില്ലെന്നും ഹൈക്കോടതി പറഞ്ഞു.മാപ്പുസാക്ഷിയുടെ മൊഴി നിയമപരമായിട്ടാണ് രേഖപ്പെടുത്തിയത്. വിചാരണ സമയത്ത് സാക്ഷി മൊഴികളെ ചോദ്യം ചെയ്യാം.അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധമാണെന്ന കെജ്രിവാളിന്റെ വാദം കോടതി തള്ളി.ഇഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത് അരവിന്ദ് കേജ്‍രിവാൾ സമർപ്പിച്ച ഹർജിയിലാണ് ഡൽഹി ഹൈക്കോടതിയുടെ വിധി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുൻവിധിയോടെ പ്രതികളുടെ വീട് ഇടിച്ച് നിരത്തരുത് : സുപ്രീം കോടതി

ന്യൂഡൽഹി : രാജ്യത്ത് കേസുകളിൽ ഉൾപ്പെടുന്ന പ്രതികളുടെ വീടുകൾ തകർക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.നിയമപ്രകാരം കുറ്റക്കാരനെന്ന് തെളിയുന്നതിനു മുമ്പ് ആരെയും കുറ്റക്കാരനായി കാണുന്നത് അനുവദിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. കുറ്റാരോപിതരുടെ വീടുകളും സ്ഥാപനങ്ങളും ബുൾഡോസർ...

ജാമ്യം നീട്ടണമെന്നാവശ്യപ്പെട്ട് കെജ്രിവാൾ സുപ്രീം കോടതിയിൽ

ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തൻ്റെ ഇടക്കാല ജാമ്യം ഏഴ് ദിവസത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകി.ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ...
- Advertisment -

Most Popular

- Advertisement -