Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsമംഗളൂരുവിൽ ബജ്റംഗ്ദൾ...

മംഗളൂരുവിൽ ബജ്റംഗ്ദൾ പ്രവർത്തകനെ വെട്ടിക്കൊന്നു

മംഗളൂരു : മംഗളൂരു നഗരത്തില്‍ ബജ്റംഗ്ദൾ പ്രവർത്തകനെ വെട്ടിക്കൊന്നു. ബജ്റംഗ്ദള്‍ പ്രവർത്തകൻ സുഹാസ് ഷെട്ടിയാണ് കൊല്ലപ്പെട്ടത്.രാത്രി എട്ടരയോടെ കിന്നിപദാവിൽ വെച്ചാണ് കൊലപാതകം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്ന സുഹാസ് ഷെട്ടിയെ കാറിലും പിക്കപ്പ് വാഹനത്തിലും പിന്തുടർന്നെത്തിയ സംഘം തടഞ്ഞു നിർത്തി വെട്ടുകയായിരുന്നു.

അക്രമണത്തിന്റെ സിസിടീവി ദൃശ്യങ്ങൾ പുറത്ത് വന്നു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു.2 022-ൽ സൂറത്ത്കലിൽ നടന്ന ഫാസിൽ കൊലക്കേസിലെ മുഖ്യപ്രതിയാണ് സുഹാസ് ഷെട്ടി. യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിനു പിന്നാലെയാണ് ഫാസിൽ കൊല്ലപ്പെടുന്നത് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോട്ടയത്ത് യുവാവ് ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ചു : ജോലിസമ്മർദ്ദം മൂലമെന്ന് പരാതി

കോട്ടയം : കോട്ടയത്ത് ഐടി ജീവനക്കാരനായ യുവാവിനെ ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ച നിലയിൽ കണ്ടെത്തി.കാക്കനാട് പ്രവർത്തിക്കുന്ന ലിൻവേയ്സ് ടെക്നോളജീസ് എന്ന കമ്പനിയിലെ കമ്പ്യൂട്ടർ എഞ്ചിനീയറായിരുന്ന ജേക്കബ് തോമസ് (23) ആണ് മരിച്ചത്.ജോലി...

വയോജനകമ്മിഷൻ ബിൽ അടുത്ത നിയമസഭാസമ്മേളനത്തിൽ : മന്ത്രി ആർ.ബിന്ദു

കോട്ടയം: വയോജനകമ്മിഷൻ സംബന്ധിച്ച ബില്ലിന്റെ കരട് രൂപം പൂർത്തിയായെന്നും അടുത്തിയ നിയമസഭാ സമ്മേളനത്തിൽ ഇതുസംബന്ധിച്ച നിയമനിർമാണം നടക്കുമെന്നും സാമൂഹികനീതി-ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന കർമ...
- Advertisment -

Most Popular

- Advertisement -