Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiശബരിമലയിൽ യുവതീ...

ശബരിമലയിൽ യുവതീ പ്രവേശനത്തിനുള്ള വിലക്ക് തുടരണം: തന്ത്രി സുപ്രീം കോടതിയെ അറിയിച്ചു

ന്യൂഡൽഹി: ശബരിമലയിൽ യുവതീ പ്രവേശനത്തിനുള്ള വിലക്ക് തുടരണമെന്ന് തന്ത്രി കണ്ഠര് രാജീവര് സുപ്രീം കോടതിയെ അറിയിച്ചു. കേസിൽ കക്ഷികൾക്ക് വാദങ്ങൾ രേഖാമൂലം സമർപ്പിക്കാൻ കോടതി നൽകിയ സമയപരിധി അവസാനിക്കാനിരിക്കെയാണ് തന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്.

ദേവപ്രശ്നത്തിലൂടെ തെളിഞ്ഞ ആചാരപരമായ വിലക്ക് ദൈവിക ശക്തിയിൽ നിന്നുള്ള ആധികാരിക നിർദ്ദേശമായി അംഗീകരിക്കണമെന്നും അദ്ദേഹം കോടതിയിൽ സമർപ്പിച്ച കുറിപ്പിൽ വാദിച്ചു. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിലും മറ്റ് അനുബന്ധ വിഷയങ്ങളിലും ഈ മാസം 23 വരെയാണ് കക്ഷികൾക്ക് വാദങ്ങൾ സമർപ്പിക്കാൻ സുപ്രീം കോടതി സമയം നൽകിയത്.

കേസിലെ പ്രധാന കക്ഷികളിലൊരാളായ തന്ത്രിയുടെ ഈ നിലപാട് വരും ദിവസങ്ങളിലെ കോടതി നടപടികളിൽ നിർണ്ണായകമാകും. ശബരിമല കേസുമായി ബന്ധപ്പെട്ട് പന്തളം കൊട്ടാരവും എൻഎസ്എസും തങ്ങളുടെ വാദങ്ങൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. മതപരമായ ആചാരങ്ങളിൽ അവസാന വാക്ക് പറയേണ്ടത് കോടതികളല്ലെന്നും ദീർഘകാലമായി തുടരുന്ന ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്നും പന്തളം കൊട്ടാരം നിർവാഹകസംഘം വാദിച്ചു.

ഇതേ നിലപാട് തന്നെയാണ് എൻഎസ്എസും കോടതിയിൽ ആവർത്തിച്ചത്.  സ്ത്രീ സ്വാതന്ത്ര്യവും ലിംഗസമത്വവും മതസ്വാതന്ത്ര്യത്തേക്കാൾ ഉപരിയാണെന്ന് മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്‌സിംഗ് വാദിച്ചു. സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ യുവതീ പ്രവേശന കാര്യത്തിൽ വ്യക്തമായ ഒരു നിലപാടും കാണിച്ചിട്ടില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എക്സൈസിൻ്റെ മിന്നൽ പരിശോധന: രണ്ട് കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു 

കോട്ടയം: വ്യാപകമായി ലഹരി മരുന്ന് വിപണനം ചെയ്യുന്നതായുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ടയിലെ വിവിധ ഭാഗങ്ങളിൽ എക്സൈസിന്റെ മിന്നൽ പരിശോധന. ഈരാറ്റുപേട്ട എക്സൈസ് ഇൻസ്‌പെക്ടർ ബിനീഷ്സുകുമാരൻ, പാലാ എക്സൈസ് സർക്കിൾ പാർട്ടി, കോട്ടയം എക്സൈസ്...

റെയില്‍വേ ഗേറ്റുകൾ അടച്ചിടും

ആലപ്പുഴ: മാരാരിക്കുളം - ആലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 49 (കലവൂര്‍ ഗേറ്റ്), 51 (റേഡിയോ സ്‌റ്റേഷന്‍ ഗേറ്റ്) എന്നിവ സെപ്റ്റംബര്‍ 23  രാവിലെ എട്ട് മണി മുതല്‍ വൈകിട്ട്...
- Advertisment -

Most Popular

- Advertisement -