Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNew Delhiബംഗ്ലാദേശ് കലാപം...

ബംഗ്ലാദേശ് കലാപം : ഡൽഹിയിൽ സർവ്വകക്ഷി യോഗം ചേർന്നു

ന്യൂഡൽഹി : ബംഗ്ലാദേശിലെ കലാപത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിൻ്റെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം ചേർന്നു. ഷെയ്ഖ് ഹസീന ബംഗ്ലദേശ് വിടാനുണ്ടായ സാഹചര്യവും ഇന്ത്യ എടുത്ത നടപടികളും വിദേശകാര്യമന്ത്രി എല്ലാ പാർട്ടി നേതാക്കളോടും വിശദീകരിച്ചു. ബംഗ്ലദേശ് സൈന്യവുമായും ഇന്ത്യ ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്‍റെ നടപടികൾക്ക് യോഗത്തില്‍ പങ്കെടുത്ത നേതാക്കൾ പിന്തുണ അറിയിച്ചു.

ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു, ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ, മല്ലികാർജുൻ ഖർഗെ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലയാളി വിദ്യാർഥി ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ

ബെംഗളൂരു : മലയാളി വിദ്യാർഥി ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ. എംഎസ് രാമയ്യ കോളേജിലെ ബിബിഎ മൂന്നാംവർഷ വിദ്യാർത്ഥിയായ വയനാട് മേപ്പാടി തറയിൽ ടി.എം. നിഷാദിന്റെ മകൻ മുഹമ്മദ് ഷാമിൽ (23) ആണ് മരിച്ചത്....

കെ എസ് ആർ ടി സി ജീവനകാർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് ഉത്തരവ് പിൻവലിച്ചു

തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാരുടെ അഞ്ചുദിവസത്തെ ശമ്പളം മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന ഉത്തരവ് പിൻവലിച്ചു .ഉത്തരവ് അടിയന്തരമായി പിൻവലിക്കാൻ ഗതാഗതമന്ത്രി നിർദ്ദേശം നൽകി. ഓണക്കാലത്ത് ഒറ്റ ഗഡുവായി ജീവനക്കാര്‍ക്ക് ശമ്പളം...
- Advertisment -

Most Popular

- Advertisement -