Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsNationalആർട്ടിക്കിൾ 370...

ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബാനർ : ജമ്മു കശ്മീർ നിയമസഭയിൽ കയ്യാങ്കളി

ശ്രീനഗർ : ആർട്ടിക്കിൾ 370,35 എ എന്നിവ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബാനർ ഉയർത്തിയതിനെതുടർന്ന് ജമ്മുകശ്മീർ നിയമസഭയിൽ പ്രതിഷേധം. ജയിലില്‍ കഴിയുന്ന ബാരാമുള്ള ലോക്സഭാ എംപി എഞ്ചിനീയര്‍ റാഷിദിന്റെ സഹോദരന്‍ ഖുര്‍ഷിദ് അഹമ്മദ് ഷെയ്ഖ് ആണ് ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതിനുള്ള ബാനര്‍ പ്രദർശിപ്പിച്ചത്. ബാനർ ബിജെപി അം​ഗങ്ങൾ പിടിച്ചുവാങ്ങി വലിച്ചു കീറി. ബഹളത്തെ തുടർന്ന് സ്പീക്കർ സഭ വേഗത്തിൽ അവസാനിപ്പിച്ചു. ബുധനാഴ്ച പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ എംഎൽഎ വാഹിദ് ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രമേയം കൊണ്ടുവരികയും സഭ പാസ്സാക്കുകയും ചെയ്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാട്ടാന ആക്രമണം : യുവാവിന് ദാരുണാന്ത്യം

മലപ്പുറം : നിലമ്പൂർ ഉൾവനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു.നിലമ്പൂരിലെ കരുളായി സ്വദേശിയായ മണി(40)യാണ് മരിച്ചത്. ക്രിസ്മസ് അവധി കഴിഞ്ഞ് മകളെ പാലേമാടുള്ള പട്ടികവർ​ഗ വികസന വകുപ്പിന്റെ ഹോസ്റ്റലിലാക്കിയശേഷം മടങ്ങിവരികയായിരുന്നു മണി....

അർജുൻ വിഷയം : കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകൾക്ക് കര്‍ണാടക ഹൈക്കോടതി നോട്ടീസ് അയച്ചു

ബെംഗളൂരു : ഉത്തരകന്നഡയിലെ അങ്കോല ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചിൽ എട്ടാം ദിവസവും തുടരുന്നതിനിടയിൽ വിഷയത്തിൽ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകൾക്ക് കര്‍ണാടക ഹൈക്കോടതി നോട്ടീസ് അയച്ചു. വിഷയം...
- Advertisment -

Most Popular

- Advertisement -