തൃശ്ശൂർ : തൃശ്ശൂർ പുതുക്കാട് ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു. പുതുക്കാട് മേ ഫെയർ ബാറിലെ ജീവനക്കാരനായ എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്ര(61)നാണ് കൊല്ലപ്പെട്ടത് .സംഭവത്തിൽ അളകപ്പ നഗർ സ്വദേശി സിജോ ജോണിനെ പൊലീസ് പിടികൂടി.
ഞായറാഴ്ച ഉച്ചയ്ക്ക് ബാറില്‍ വച്ച് ടച്ചിങ്‌സ് കൊടുത്തതുമായി ബന്ധപ്പെട്ട് ജീവനക്കാരുമായി സിജോ തര്‍ക്കമുണ്ടാക്കിയിരുന്നു.ബഹളം വെച്ച ഇയാളെ ജീവനക്കാർ ബാറിൽ നിന്നും പുറത്താക്കി.പിന്നീട് അര്‍ദ്ധ രാത്രിയോടെ ബാർ പൂട്ടി പുറത്തേക്കിറങ്ങിയ ഹേമചന്ദ്രനെ പുറത്തു കാത്തുനിന്ന പ്രതി കത്തി കൊണ്ടു കഴുത്തിൽ കുത്തുകയായിരുന്നു .ഹേമചന്ദ്രനെ ഉടനെ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൊലപാതകത്തിന് ശേഷം ഓടിരക്ഷപ്പെട്ട സിജോയെ പോലീസ് പിന്നീട് പിടികൂടുകയായിരുന്നു.