കൊൽക്കത്ത : ബംഗാളിലെ ആർ.ജി.കർ മെഡിക്കൽ കോളജിൽ വനിത ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി.കേസിൽ സർക്കാരിനെതിരേ കോടതി കടുത്ത വിമർശനം നടത്തി.ആര്‍.ജി. കര്‍ കോളേജ് പ്രിൻസിപ്പൽ സന്ദീപ് ഘോഷിനോട് ദീർഘകാല അവധിയിൽ പ്രവേശിക്കാനും കോടതി നിർദേശിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് 31കാരിയായ ഡോക്ടറെ സെമിനാർ ഹാളിൽ മരിച്ചനിലയിൽ കണ്ടെത്തിയത് .പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമായ ലൈംഗികപീഡനം സ്ഥിരീകരിച്ചു .പിന്നാലെ പോലീസിന്റെ സിവിക് വൊളണ്ടിയര്‍ ആയ പ്രതി സഞ്ജയ് റോയ് പോലീസിന്റെ പിടിയിലായി.കേസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം ഉൾപ്പടെ നിരവധി ഹർജിക്കാർ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു.