തിരുവനന്തപുരം : ഓണത്തിന് സംസ്ഥാനത്ത് റെക്കോഡ് മദ്യവിൽപനയുമായി ബെവ്കോ.കഴിഞ്ഞ വർഷത്തേക്കാൾ 50 കോടി രൂപയുടെ അധിക വിൽപനയാണ് ഉണ്ടായിട്ടുള്ളത്. ഉത്രാട ദിനംമാത്രം 137 കോടി രൂപയുടെ മദ്യമാണ് വിറ്റത് . കഴിഞ്ഞ വർഷം ഇത് 126 കോടിയായിരുന്നു. ഓണം സീസണിലെ 10 ദിവസങ്ങളിൽ ഷോപ്പുകളിലൂടെയും വെയർ ഹൗസുകളിലൂടെയുമായി മൊത്തം 826 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം 776 കോടി രൂപയുടെ മദ്യമായിരുന്നു ഓണക്കാലത്ത് വിറ്റുപോയത്.
ഉത്രാട ദിന വിൽപ്പനയിൽ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ഔട്ട്ലെറ്റ് 1.46 കോടി രൂപയുടെ മദ്യ വിൽപ്പനയുമായി ഒന്നാം സ്ഥാനത്തും 1.24 കോടി രൂപയുടെ മദ്യം വിറ്റ കൊല്ലം ജില്ലയിലെ ആശ്രാമം ഔട്ട്ലെറ്റ് രണ്ടാം സ്ഥാനത്തുമാണ്.