തിരുവനന്തപുരം: റിസർവേഷൻ ബച്ചാവോ സംഘർഷ് സമിതി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നാളെ. എസ് സി- എസ്ടി വിഭാഗങ്ങള്‍ക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം എന്ന സുപ്രീം കോടതി വിധിയ്ക്കെതിരായാണ് ഓഗസ്റ്റ് 21 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേരളത്തിലും നാളെ ഹർത്താൽ ആചരിക്കുമെന്ന് വിവിധ ആദിവാസി ദളിത് സംഘടനകൾ അറിയിച്ചിട്ടുണ്ട്.
പൊതുഗതാഗതത്തെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബാധിക്കാതെയാകും കേരളത്തിലെ ബന്ദ് ആചരണം. ഊരുകൂട്ട ഏകോപന സമിതി, ഗോത്ര മഹാസഭ, ദളിത് സാംസ്‌കാരികസഭ, കേരള സാംബവ സൊസൈറ്റി, മലഅരയ സംരക്ഷണസമിതി, എംസിഎഫ്, വിടുതലൈ ചിരിതൈഗള്‍ കച്ഛി, കേരള ഉള്ളാട നവോഥാനസഭ എന്നീ സംഘടനകളാണ് ഹര്‍ത്താലിന് നേതൃത്വം നല്‍കുന്നത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പൊതുഗതാഗതത്തെ ബന്ദ് ബാധിച്ചേക്കും.