Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsറാന്നിയിലെ സ്ഫോടനം...

റാന്നിയിലെ സ്ഫോടനം : പരുക്കേറ്റ അസം സ്വദേശിയുടെ നില ഗുരുതരം

റാന്നി : റാന്നി ഹെഡ്പോസ്റ്റാഫീസിന് സമീപത്തെ കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ ശക്തമായ സ്ഫോടനം നടന്ന സംഭവത്തിൽ ഫോറൻസിക് വിദഗ്ധരുടെ പരിശോധന ഇന്ന് ഉച്ചയോടെ പൂർത്തിയായി.

സ്ഫോടനത്തിൽ കെട്ടിടത്തിൻ്റെ വാതിൽ തെറിച്ച് പോവുകയും ജനാലകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ അസം സ്വദേശി ഗണേഷ് (28) കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഗണേശിന് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ശനി രാത്രിയിലാണ് വലിയ ശബ്ദത്തോെടെ മുറിയിൽ പൊട്ടിത്തെറി ഉണ്ടായത്. റാന്നിയിലെ ടയർ കടയിലെ ജീവനക്കാരനാണ് പരുക്കേറ്റ് ചികിത്സയിലുള്ള ഗണേഷ്.

പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ ചോർന്നതാകാം സ്ഫോടനത്തിനു കാരണമായതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. അന്വേഷണം തുടരുകയാണെന്ന് റാന്നി പൊലീസ് അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗുരുവായൂര്‍ സുകൃത ഹോമം നവംബര്‍ ഒന്നു മുതല്‍

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നവംബര്‍ ഒന്നു മുതല്‍ എട്ടുവരെ നടക്കുന്ന സുകൃതഹോമം വഴിപാട് ശീട്ടാക്കാന്‍ ഭക്തര്‍ക്കും അവസരം. നവംബര്‍ ഒന്നുമുതല്‍ എട്ടുവരെയുള്ള ഏതു ദിവസവും ഭക്തര്‍ക്ക് വഴിപാട് ശീട്ടാക്കാം. ക്ഷേത്രം പടിഞ്ഞാറേ നടയിലുള്ള...

ശബരിമലയിലെ കേടായ അരവണ വളമാക്കി മാറ്റും – ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമലയിലെ കേടായ ആറരലക്ഷത്തിലധികം ടിൻ അരവണ വളമാക്കി മാറ്റാന്‍ തീരുമാനം. സെപ്റ്റംബറോടെ കേടായ അരവണ പൂർണ്ണമായി നീക്കുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ഒന്നേകാൽ കോടിക്ക് ഏറ്റുമാനൂർ ആസ്ഥാനമായ സ്വകാര്യകമ്പനി കരാർ എടുത്തിട്ടുണ്ട്. ആറര...
- Advertisment -

Most Popular

- Advertisement -