തൃശൂർ : മലയാളത്തിന്റെ പ്രിയ ഭാവഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു.എണ്‍പത് വയസായിരുന്നു. അര്‍ബുദ ബാധയെ തുടര്‍ന്ന് ഏറെനാളായി ചികിൽസയിലായിരുന്നു. തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അഞ്ച് പതിറ്റാണ്ട് കൊണ്ട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്.
1944 മാര്‍ച്ച് മൂന്നിന് എറണാകുളം ജില്ലയിലെ രവിപുരത്ത് രവിവര്‍മ്മ കൊച്ചനിയന്‍ തമ്പുരന്റേയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും മകനായാണ് ജനനം. കളിത്തോഴനിലെ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ഗാനമായിരുന്നു ജയചന്ദ്രന്റെ ശബ്ദത്തിൽ മലയാളികൾ ആദ്യം കേട്ടത് . ഒരു തവണ ദേശീയ ചലച്ചിത്ര പുരസ്കാരവും അഞ്ചു തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയിട്ടുണ്ട്. 2021-ല്‍ കേരളം ജെ.സി.ഡാനിയല്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.ഭാര്യ ലളിത. മക്കൾ ലക്ഷ്മി,ദിനനാഥൻ.