Saturday, April 5, 2025
No menu items!

subscribe-youtube-channel

HomeNewsകെഎസ്‌ആർടിസി സൂപ്പർ...

കെഎസ്‌ആർടിസി സൂപ്പർ ഫാസ്‌റ്റ് ബസിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു

പന്തളം : എംസി റോഡിൽ കുരമ്പാലയിൽ കെഎസ്‌ആർടിസി സൂപ്പർ ഫാസ്‌റ്റ് ബസിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു.

വെൺമണി പ്ലാവിളകിഴക്കേതിൽ പരേതനായ വിജയൻ്റെ മകൻ അർജുൻ വിജയൻ(21) ആണ്  മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ, കുരമ്പാല ശ്രീചിത്രോദയം വായനശാലയ്ക്ക് സമീപമായിരുന്നു അപകടം. തിരുവനന്തപുരത്ത് അഞ്ചിയൂർക്കോണത്ത് ഇപ്പോൾ താമസിക്കുന്ന മലയിൻകീഴിലെ വീട്ടിൽ നിന്നു അർജുൻ വെൺമണിയിലേക്ക് വരുമ്പോൾ, ഇരിങ്ങാലക്കുടയിൽ നിന്നു കൊട്ടാരക്കരയിലേക്ക് വന്ന കെഎസ്ആർടിസി ബസിടിക്കുകയായിരുന്നു

ഈ സമയം അതുവഴി വന്ന കൊടിക്കുന്നിൽ സുരേഷ് എംപിയും നാട്ടുകാരും ചേർന്ന് ഗുരുതരമായി പരുക്കേറ്റ അർജുനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

2021 ഏപ്രിലിൽ, കൊട്ടാരക്കര പുത്തൂരിൽ വച്ചു ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അർജുൻ്റെ അച്‌ഛൻ വിജയൻ മരിച്ചത്. അമ്മ ശ്രീലേഖയും അർജുനും തിരുവനന്തപുരത്ത് ഹിന്ദുസ്‌ഥാൻ ലാറ്റക്‌സിലാണ് ജോലി ചെയ്‌തിരുന്നത്. അവധി ദിവസമായതിനാൽ അർജുൻ വെൺമണിയിലെ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. സഹോദരൻ അശ്വിൻ 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അവധി അപേക്ഷ പിൻവലിച്ച് എഡിജിപി എം.ആർ. അജിത് കുമാർ‌

തിരുവനന്തപുരം : എഡിജിപി എം.ആർ. അജിത് കുമാർ‌ നൽകിയ അവധി അപേക്ഷ പിൻവലിച്ചു.ശനിയാഴ്ച മുതൽ 4 ദിവസത്തേക്കായിരുന്നു അവധി അപേക്ഷിച്ചിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച രാത്രിയോടെ അദ്ദേഹം അവധിക്കുള്ള അപേക്ഷ പിന്‍വലിച്ചു. അതേസമയം,പി.വി.അൻവർ ആരോപണം...

70-ാമത് നെഹ്റു ട്രോഫി ജലോത്സവം: ബോണസ് വിതരണം 50 ശതമാനം പൂർത്തിയായി

ആലപ്പുഴ: സെപ്റ്റംബർ 28-ന് പുന്നമടക്കായലിൽ നടക്കുന്ന 70-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിൽ പങ്കെടുക്കുന്ന വള്ളങ്ങൾക്കുള്ള ബോണസ് വിതരണം 50 ശതമാനം പൂർത്തിയായി. ചുണ്ടൻ വള്ളങ്ങൾക്ക് ഒരു ലക്ഷവും മറ്റു വള്ളങ്ങൾക്ക് 25,000 രൂപയുമാണ്...
- Advertisment -

Most Popular

- Advertisement -