തിരുവല്ല: തിരുവല്ലായിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ബൈക്ക് യാത്രികൻ ഏറ്റുമാനൂർ സ്വദേശിയായ പ്രത്യുവിൻ എ നായർ (24 ) ആണ് മരിച്ചത്. തിരുവല്ല കല്യാൺ സിൽക്സിന് സമീപം ഇന്ന് രാവിലെ 6.15 ആയിരുന്നു സംഭവം. തിരുവല്ല രാമൻ ചിറ ഭാഗത്ത് നിന്ന് കയറ്റം കയറി വന്ന കെ എസ് ആർടിസി സൂപ്പർ ഡീലക്സ് ബസും മുത്തൂർ ഭാഗത്തേക്ക് പോകുക ആയിരുന്നു ബൈക്കും അപകടത്തിൽപെടുക ആയിരുന്നു. അപകടത്തെ തുടർന്ന് പ്രത്യുവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുക ആയിരുന്നു. പോലീസ് മേൽ നടപടി സ്വീകരിച്ചു