Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsKochiജനവിധിയിൽ നിന്ന്...

ജനവിധിയിൽ നിന്ന് സർക്കാർ പാഠങ്ങൾ പഠിക്കണമെന്നും തിരുത്തേണ്ട നിലപാടുകൾ തിരുത്തണമെന്നും ബിനോയ് വിശ്വം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലത്തിൽ നിന്നും സർക്കാർ പാഠങ്ങൾ പഠിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫ് തരംഗം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, തെരഞ്ഞെടുപ്പ് ഫലം എൽഡിഎഫിന് അനുകൂലമല്ലെന്നും ജനവിധിയെ മാനിക്കുന്നതായും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.

ജനവിധിയിൽ നിന്ന് പാഠം ഉൾക്കൊള്ളും. യുഡിഎഫ്- ബിജെപി ബന്ധം ഈ തെരഞ്ഞെടുപ്പിലും കണ്ടു. പരോക്ഷമായും പ്രത്യക്ഷമായും ബന്ധം പുലർത്തി. ഇടതുപക്ഷം ഇടത് ആശയങ്ങളെ മുറുകെ പിടിക്കുക തന്നെ ചെയ്യും. ജനങ്ങൾ ഞങ്ങളെ എങ്ങനെ കാണുന്നു എന്ന് പരിശോധിക്കും. സർക്കാരിനെതിരായ വികാരം ഉണ്ടായോ എന്നത് അടക്കം പരിശോധിക്കും.

പിഎം ശ്രീയിൽ സിപിഎമ്മിനും സിപിഐക്കും ഒരേ മൗലിക അഭിപ്രായം തന്നെയാണ്. ജനങ്ങൾക്ക് ഒരുപാട് ഉപകാരം ചെയ്ത സർക്കാരാണിത്. എന്തുകൊണ്ട് ആ സർക്കാരിനെതിരെ ഇങ്ങനെ ഒരു ജനവിധി ഉണ്ടെയതെന്ന് പരിശോധിക്കും. ഇടത് മൂല്യങ്ങൾ ഉയർത്തി പിടിച്ച് മാത്രമേ ഇടത് പക്ഷത്തിന് മുന്നോട്ട് പോകാനാകുവെന്നും  അദ്ദേഹം പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 14-12-2025 Samrudhi SM-33

1st Prize Rs.1,00,00,000/- ML 136682 (CHERTHALA) Consolation Prize Rs.5,000/- MA 136682 MB 136682 MC 136682 MD 136682 ME 136682 MF 136682 MG 136682 MH 136682 MJ 136682...

തുറവൂർ ഉയരപ്പാത നിർമ്മാണത്തിന്റെ കൂറ്റൻ ഗർഡർ നിലംപതിച്ചു : ആളപായമില്ല

ആലപ്പുഴ :  തുറവൂർ ഉയരപ്പാത നിർമ്മാണത്തിന്റെ ഭാഗമായി സ്ഥാപിച്ച കൂറ്റൻ ഗർഡർ നിലംപതിച്ചു.  ഞായറാഴ്ച രാവിലെ ആറുമണിയോടെ ആയിരുന്നു സംഭവം. ഈ സമയത്ത് റോഡിലൂടെ വാഹനങ്ങൾ കടന്നുപോകാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. മറ്റൊരു സ്ഥലത്തു...
- Advertisment -

Most Popular

- Advertisement -