കുട്ടനാട് : കൈനകരി ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ തയാറാക്കിയ പ്രാദേശിക തല ജൈവവൈവിധ്യ പരിപാലന കർമ്മപദ്ധതിയുടെ പ്രകാശനം സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ അനിൽകുമാർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ് അധ്യക്ഷനായി.
പരിസ്ഥിതി സംരക്ഷണം മുൻനിർത്തിയുള്ള സുസ്ഥിരവികസന പദ്ധതികൾ പ്രാദേശികാടിസ്ഥാനത്തിൽ തയ്യാറാക്കുന്നതിനും, കാലാവസ്ഥ വ്യതിയാനത്തെ അനുരൂപപ്പെടുത്തുന്നതിനും പ്രാദേശിക തല ജൈവവൈവിധ്യ പരിപാലന കർമ്മ പദ്ധതി തയ്യാറാക്കിയത്.