ന്യൂഡൽഹി : അരുണാചല്‍ പ്രദേശ്. സിക്കിം നിയമസഭ തെരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ അരുണാചല്‍ പ്രദേശില്‍ ബിജെപിയും സിക്കിമില്‍ എസ്.കെ.എമ്മും (സിക്കിം ക്രാന്തികാരി മോര്‍ച്ച) ഭരണം ഉറപ്പിച്ചു.
അരുണാചൽപ്രദേശിൽ 60 അംഗ സഭയിൽ കേവല ഭൂരിപക്ഷത്തിനു 31 സീറ്റുകൾ മതിയെന്നിരിക്കെ 43 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുകയാണ്.എന്‍പിപി 8 സീറ്റുകളിലും മറ്റുള്ളവര്‍ 7 സീറ്റുകളിലും ലീഡ് ചെയ്യുന്നു.
സിക്കിമില്‍ സിക്കിം ക്രാന്തികാരി മോര്‍ച്ചയുടെ വലിയ മുന്നേറ്റമാണ് കാണുന്നത്. ആകെയുള്ള 32 സീറ്റുകളില്‍ 31 സീറ്റിലും എസ് കെഎം ആണ് മുന്നേറുന്നത്. കേവല ഭൂരിപക്ഷത്തിന് 17 സീറ്റുകളാണ് വേണ്ടത്. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് ഒരു സീറ്റില്‍ മാത്രമാണ് മുന്നേറുന്നത്.
സിക്കിം, അരുണാചല്‍ പ്രദേശ് നിയമസഭകളുടെ കാലാവധി ജൂണ്‍ രണ്ടിന് അവസാനിക്കുന്നതിനാലാണ് വോട്ടെണ്ണല്‍ നേരത്തെയാക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനിച്ചത്.