Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamബി ജെ...

ബി ജെ പി സംസ്ഥാനതല ‘സോഷ്യൽ ഔട്ട്റീച് ശിൽപശാല’ സംഘടിപ്പിച്ചു

കോട്ടയം : സഭകളുടെ വിശ്വാസം ആർജിക്കാൻ ലക്ഷ്യമിട്ട്​ ക്രൈസ്തവ വിശ്വാസികളായ നേതാക്കളുടെ പ്രത്യേക യോഗം ചേർന്ന്​ സംസ്ഥാന ബി ജെ പി. സംസ്ഥാനതല ‘സോഷ്യൽ ഔട്ട്റീച് ശിൽപശാല’ എന്ന പേരിട്ട പരിപാടി​ സംസ്ഥാന അധ്യക്ഷൻ രാജീവ്​ ചന്ദ്രശേഖർ ഉദ്​ഘാടനം ചെയ്തു.

എല്ലാ ജില്ലകളിൽ നിന്നുമായി 150 ഓളം പേർ പങ്കെടുത്തു. ഈ യോഗത്തിനു പുറമെ  യുവമോർച്ച, മഹിളാമോർച്ച യോഗങ്ങളും നടന്നെന്നും ബി.ജെ.പി അധ്യക്ഷൻ കൂട്ടിച്ചേർത്തു.ക്രൈസ്തവ സഭകളുടെ വികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങളും പ്രസ്താവനകളുമുണ്ടാകരുതെന്ന്​ നേതാക്കൾ യോഗത്തിൽ വ്യക്തമാക്കി.

സഭ നിർദേശിക്കാതെ വിശ്വാസികൾ ബി.ജെ.പിക്ക്​ വോട്ട്​ ചെയ്യില്ല. അതിനാൽ ക്രൈസ്തവ സഭകളുടെ വിശ്വാസം നേടിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക്​ രൂപം നൽകണമെന്ന അഭിപ്രായവും ശിൽപശാലയിലുണ്ടായി.

ജില്ലകളിൽ നിന്ന് അഞ്ചുവീതം ക്രൈസ്തവ നേതാക്കളെയാണ് പങ്കെടുപ്പിച്ചത്. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അനൂപ്​ ആന്‍റണി, അഡ്വ. എസ്​. സുരേഷ്​, വൈസ്​പ്രസിഡന്‍റ്​ ഷോൺ ജോർജ്​ എന്നിവർക്കാണ്​ ഇതിന്‍റെ ചുമതല.

ക്രൈസ്തവ സഭാവിശ്വാസികളെ ഒപ്പംനിർത്തിയാൽ തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ വലിയ മുന്നേറ്റം നടത്താനാകുമെന്നാണ്​ ബി.ജെ.പിയുടെ പ്രതീക്ഷ. തദ്ദേശ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ഇടപെടൽ നടത്താൻ ചില ക്രൈസ്തവ സഭാസംഘടനകളും തീരുമാനിച്ചിട്ടുണ്ട്​. അവരുടെ പിന്തുണ ലഭ്യമാക്കാനുള്ള നീക്കങ്ങളും ബി.ജെ.പി ലക്ഷ്യമിടുന്നു. അതിനായി ക്രൈസ്തവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നിയോഗിച്ച ജെബി കോശി റിപ്പോർട്ട് നടപ്പാക്കണമെന്ന ആവശൃത്തിലും ചർച്ചയുണ്ടായത് ക്രൈസ്തവ സഭകൾക്ക് ആഹ്ലാദം നൽകിയിട്ടുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ന്യൂ ഇയർ സെലിബ്രേഷൻസും കുടുംബ സംഗമവും

തിരുവല്ല : ഇരവിപേരൂർ സൗഹൃദ റസിഡൻസ് അസോസിയേഷൻ ന്യൂ ഇയർ സെലിബ്രേഷൻസും കുടുംബ സംഗമവും നടത്തി .ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജിമോൾ വി സി പരിപാടി ഉദ്ഘാടനം ചെയ്തു . സൗഹൃദ പ്രസിഡണ്ട്...

സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക  രണ്ടിടങ്ങളില്‍ രേഖപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക  രണ്ടിടങ്ങളില്‍ രേഖപ്പെടുത്തി. പത്തനംതിട്ടയിലെ കോന്നിയിലും ഇടുക്കിയിലെ മൂന്നാറിലും അള്‍ട്രാവയലറ്റ് സൂചിക അനുസരിച്ച് എട്ട്  രേഖപ്പെടുത്തിയത്. ജാഗ്രതയുടെ ഭാഗമായി ഈ പ്രദേശങ്ങളില്‍ കേന്ദ്ര...
- Advertisment -

Most Popular

- Advertisement -