തിരുവനന്തപുരം : ചിറയിൻകീഴിൽ ബിജെപി പ്രവർത്തകനായ ഓട്ടോ ഡ്രൈവറുടെ വാഹനങ്ങൾ കത്തി നശിച്ച നിലയിൽ.ആനത്തലവട്ടത്ത് കൃഷ്ണാലയത്തിൽ ബാബുവിന്റെ വീട്ടിലെ വാഹനങ്ങളാണ് കത്തി നശിച്ചത്. ഓട്ടോ റിക്ഷയും മൂന്ന് ഇരുചക്രവാഹനങ്ങളും ആണ് കത്തിയത്. പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം.
ദിവസങ്ങൾക്കു മുൻപ് ചിറയിൻകീഴ് പണ്ടകശാലയിലെ ബിജെപി സ്ഥാനാർത്ഥി ടിൻ്റുവിൻ്റെ വീടിനു നേരെയും അതിക്രമം നടന്നിരുന്നു .എസ്. ബാബുവിന്റെ സഹോദരിയുടെ മകളാണ് ടിന്റു .ബാബു ആണ് ടിന്റുവിനുവേണ്ടി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തുന്നത്.ബാബുവിന്റെ ഓട്ടോ റിക്ഷയ്ക്കകത്തുണ്ടായിരുന്ന ടിന്റുവിന്റെ പോസ്റ്ററുകളും കത്തിനശിച്ചു. ചിറയിൻകീഴ് പോലീസ് അന്വേഷണം ആരംഭിച്ചു.






