ന്യൂഡൽഹി : ഡൽഹി പ്രശാന്ത് വിഹാറിൽ സ്ഫോടനം .പ്രശാന്ത് വിഹാറിലെ പാര്‍ക്കിന് സമീപമുള്ള മതിലിനോട് അടുത്താണ് സ്‌ഫോടനമുണ്ടായത്. രാവിലെ 11.48ന് സ്‌ഫോടന ഭീഷണി സന്ദേശം വന്നതിന് തൊട്ടുപിന്നാലെയാണ് സ്‌ഫോടനം നടന്നത്. നേരത്തെ പ്രശാന്ത് വിഹാറിലെ സിആർപിഎഫ് സ്കൂളിന് സമീപം സ്ഫോടനം നടന്നിരുന്നു.ആർക്കും ജീവഹാനിയോ പരുക്കുകളോ സംഭവിച്ചിട്ടില്ല.പൊലീസും എൻഐഎയും ഫൊറൻസിക് സംഘവും പ്രദേശത്ത് പരിശോധന നടത്തുകയാണ്.