Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsബ്ലോക്ക് പഞ്ചായത്ത്...

ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനം : ഹിയറിങ് ജൂണ്‍ 21 ന്

പത്തനംതിട്ട : ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജന കരട് നിര്‍ദ്ദേശങ്ങളില്‍ ഡീലിമിറ്റേഷന്‍ കമ്മിഷന് ജില്ലയില്‍ നിന്ന് പരാതി സമര്‍പ്പിച്ചവര്‍ക്കുള്ള ഹിയറിംഗ് ജൂണ്‍ 21 ന് രാവിലെ ഒമ്പത് മുതല്‍ തിരുവനന്തപുരം തൈക്കാട് പിഡബ്ലുഡി റെസ്റ്റ് ഹൗസില്‍ നടക്കും. പത്തനംതിട്ടയില്‍ നിന്ന് 47 പരാതികളാണ് ലഭിച്ചത്. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് പരാതികളൊന്നും ലഭിച്ചില്ല.

ജില്ലകളെ മൂന്ന് മേഖലകളിലായി തിരിച്ച് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഡീലിമിറ്റേഷന്‍ കമ്മിഷന്‍ ഹിയറിംഗ് നടത്തുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഹിയറിംഗാണ് ജൂണ്‍ 21 ന് നടക്കുന്നത്.131 ബ്ലോക്ക് പഞ്ചായത്തുകളിലായി 782 പരാതികളാണ് ലഭിച്ചത്. 21 ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്ന് പരാതികള്‍ ലഭിച്ചില്ല. ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനം സംബന്ധിച്ച പരാതിക്കാരെ മാത്രമാണ് കമ്മിഷന്‍ നേരില്‍ കേള്‍ക്കുക.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ; കലവൂർ ജിഎച്ച്എസ്എസിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം : ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന് ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9.30 ന്  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ...

കടകംപള്ളി വില്ലേജ് ഓഫീസ് ആക്രമിച്ച് ജീവനക്കാരെ കൈയ്യേറ്റം ചെയ്തവർക്കെതിരെ നിയമനടപടി സ്വീകരിക്കണം : എൻ.ജി.ഒ അസോസിയേഷൻ

തിരുവനന്തപുരം : കടകംപള്ളി വില്ലേജ് ഓഫീസിലെ ജീവനക്കാരെ ഔദ്യോഗിക കൃത്യ നിർവ്വഹണത്തിനിടയിൽ കൈയേറ്റം ചെയ്യുകയും തടഞ്ഞ് വച്ച് ഓഫീസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച സാമൂഹ്യ വിരുദ്ധർക്കെതിരെ കടുത്ത നിയമ നടപടി സ്വീകരിക്കണമെന്നും, ജീവനക്കാർക്ക് സമാധാനപരമായി...
- Advertisment -

Most Popular

- Advertisement -