ആറന്മുള : ഉതൃട്ടാതി ജലമേളയിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങളിലെ തുഴച്ചിൽക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി. യുണൈറ്റഡ് ഇൻഡ്യ ഇൻഷ്വറൻസ് കമ്പനി ഡിവിഷണൽ മനേജർ കെ.എസ് സുനോജിൽ നിന്നും പള്ളിയോട സെവാസംഘം പ്രസിഡന്റ് കെ വി സാംബ ദേവനും സെക്രട്ടറി പ്രസാദ് ആനന്ദദവനും ചേർന്ന് സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി
ജലമേളയിലും വള്ള സദ്യയിലും പങ്കെടുക്കുന്ന എല്ലാ പള്ളിയോടങ്ങളിലേയും തുഴച്ചിൽക്കാർക്ക് വള്ളസദ്യ തീരുന്ന ദിവസം വരെ ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന അപകടങ്ങൾക്കുള്ള ഇൻഷ്വറൻസാണ് യുണൈറ്റഡ് ഇൻഡ്യ ഇൻഷ്വറൻസ്കമ്പനിയുമായി സഹകരിച്ച് പള്ളിയോട സേവാസംഘം നടപ്പിലാക്കുന്നത്. പോളിസി പ്രകാരം അപകടത്തിൽ മരണപ്പെട്ടാൽ അവകാശിക്ക് 10 ലക്ഷം രൂപ ലഭിക്കും. 5100 തുഴച്ചിൽക്കാർക്കും കമ്മിറ്റി’ അംഗങ്ങൾക്കും ഇൻഷ്വറൻസ് കവറേജ് ലഭ്യമാണ്.
പള്ളിയോട സേവാസംഘം പ്രസിഡൻ്റ് കെ സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ ,പ്രമോദ് നാരായണൻ എം എൽ എ., മുൻ എം എൽ എ എ. പദ്മകുമാർ, യുണൈറ്റഡ് ഇൻഡ്യ കോട്ടയം ഡിവിഷൻ മാനേജർ കെ എസ് സുനോജ് ബ്രാഞ്ച് മാനേജർ ഡി.ധന്യ, എൽ ,അജയകുമാർ ഡോ ബി . സന്തോഷ് എന്നിവർ പ്രസംഗിച്ചു