കൊച്ചി : ജാമ്യം ലഭിച്ചശേഷവും ജയിലിലിൽനിന്നു പുറത്തിറങ്ങാതിരുന്ന സംഭവത്തിൽ നിരുപാധികം മാപ്പപേക്ഷിച്ച് ബോബി ചെമ്മണൂർ.തടവുകാരെ സഹായിക്കാനാണു ജാമ്യം ലഭിച്ചിട്ടും തലേന്നു പുറത്തിറങ്ങാതിരുന്നത് എന്നു മാധ്യമങ്ങളോടു ബോബി പറഞ്ഞോ എന്നറിയിക്കാൻ കോടതി നിർദേശം നൽകിയിരുന്നു.മാധ്യമങ്ങളെ കണ്ടപ്പോള്‍ ബോബിക്ക് നാക്കുപിഴച്ചതാണെന്നും കോടതിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.ക്ഷമാപണം സ്വീകരിച്ച കോടതി ഈ കേസിലെ തുടര്‍നടപടികള്‍ അവസാനിപ്പിച്ചു.