മുംബൈ : ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് വീട്ടിൽവച്ച് കുത്തേറ്റു. ബാന്ദ്രയിലെ വീട്ടിൽ വച്ച് മോഷണശ്രമത്തിനിടെ കത്തി കൊണ്ടുള്ള കുത്തേൽക്കുകയായിരുന്നു.മോഷ്ടാവുമായി മൽപിടുത്തമുണ്ടായെന്നും അതിനിടെ നടന് കുത്തേൽക്കുകയായിരുന്നുവെന്നുമാണ് പ്രാഥമിക വിവരം. പുലർച്ചെ രണ്ടരയോടെ ആയിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ നടനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെന്ന് മുംബൈ ലീലാവതി ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.