തിരുവനന്തപുരം : സാങ്കേതിക തകരാർ മൂലം തിരുവനന്തപുരം വിമാനത്താവളത്തിൽ ഒരു മാസത്തിലേറെയായി കുടുങ്ങിയ ബ്രിട്ടന്റെ എഫ് 35 യുദ്ധവിമാനം നാളെ തിരികെ പോകും. ബ്രിട്ടനില്‍ നിന്ന് വിദഗ്ധരെത്തി വിമാനം ഹാങ്ങറിലേക്ക് മാറ്റി തകരാർ പരിഹരിക്കുകയായിരുന്നു . തകരാർ പരിഹരിക്കാൻ എത്തിയ സാങ്കേതിക വിദഗ്ധരും ഇന്ന് വൈകിട്ടോടെ ബ്രിട്ടനിലേക്ക് മടങ്ങും.
ജൂൺ 14 മുതൽ വിമാനത്താവളം ഉപയോഗിച്ചതിനുള്ള ലാൻഡിംഗ്, പാർക്കിംഗ് ചാർജുകളടക്കം 8 ലക്ഷത്തോളം രൂപ വിമാനത്താവള നടത്തിപ്പുകാരായ അദാനി കമ്പനിയ്ക്ക് ലഭിക്കും .മൈന്റ്നൻസ് ഹാങ്ങർ വാടക എയർ ഇന്ത്യയ്ക്കും ലഭിക്കും .റഡാര്‍ കണ്ണുകളെ വെട്ടിക്കാന്‍ കഴിവുള്ള സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുള്ള എഫ് 35 വിമാനം ഇന്ധനം കുറഞ്ഞതിനെ തുടർന്നാണ് ജൂൺ 14ന് തിരുവനന്തപുരത്ത് ഇറക്കിയത്.എന്നാൽ ഹൈഡ്രോളിക് സംവിധാനത്തിനു തകരാര്‍ സംഭവിച്ചതോടെ വിമാനം തിരികെ കൊണ്ടുപോകാൻ സാധിക്കാതെ വരികെയായിരുന്നു.






