Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsബസ് ഓടിക്കുന്നതിനിടെ...

ബസ് ഓടിക്കുന്നതിനിടെ വഴിയിൽ നിർത്തി : കെഎസ്ആർടിസി ഡ്രൈവറെ മണലി പാലത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി        

തൃശൂർ : ഓടികൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട് ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി നമ്പൂതിരിപ്പറമ്പ് വീട്ടില്‍ ബാബുവിനെയാണ് (45) മണലി പാലത്തിനു താഴെ ഞായറാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ടാണ് ടോള്‍പ്ലാസയ്ക്കു സമീപം ബസ് നിര്‍ത്തിയിട്ട് ബാബു ഇറങ്ങിപ്പോയത്.

യാത്രക്കാരെ കണ്ടക്ടര്‍ ഇടപ്പെട്ട് മറ്റൊരു ബസില്‍ കയറ്റിവിടുകയായിരുന്നു. ബസ് പിന്നീട് പുതുക്കാട് ഡിപ്പോയിലേയ്ക്ക് മാറ്റി. പരാതിയെ തുടര്‍ന്ന് പുതുക്കാട് പൊലീസും ബന്ധുക്കളും ചേര്‍ന്ന് അന്വേഷിക്കുന്നതിനിടെ മണലി പാലത്തിനുസമീപമുള്ള ഭാഗത്ത് ബാബുവിന്റെ മൊബൈല്‍ ഫോണ്‍ ലഭിച്ചിരുന്നു. ഞായറാഴ്ച രാവിലെയാണ് പാലത്തിനുസമീപം ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അടൂർ അട്ടക്കുളം നഗർ അംബേദ്ക്കർ ഗ്രാമം പദ്ധതി ആരംഭിച്ചു

അടൂർ:  നഗരസഭയിലെ അട്ടക്കുളം നഗറിൽ ഒരു കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന അംബേദ്ക്കർ ഗ്രാമം പദ്ധതി ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൺ ദിവ്യാ റെജി മുഹമ്മദിൻ്റെ അധ്യക്ഷതയിൽ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ...

ഭൂരിപക്ഷ സർക്കാരുകൾക്ക് ഭരണഘടനയെത്തന്നെ മാറ്റിയെഴുതാമെന്ന സ്ഥിതി ആപത്ക്കരം : പരിശുദ്ധ കാതോലിക്കാ ബാവാ

കൊച്ചി : ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് മതേരത്വവും, സോഷ്യലിസവും എടുത്ത് കളയണമെന്ന് മുറവിളി ഉയരുന്ന കാലത്ത് ഭരണഘടനയുടെ സംരക്ഷകരാകാനുള്ള ഉത്തരവാദിത്വം ഓരോ പൗരനുമുണ്ടെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ....
- Advertisment -

Most Popular

- Advertisement -