തിരുവല്ല: മലങ്കര സുറിയാനി ക്നാനായ സുവിശേഷ സമാജം 86-ാമത് വാർഷിക ധ്യാനവും പൊതുയോഗവും ഒക്ടോബർ 12 ശനിയാഴ്ച പത്തിന് ഓതറ നസ്രത്ത് ആശ്രമത്തിൽ ക്നാനായ സമുദായ വലിയ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് കുര്യാക്കോസ് മോർ സേവേറിയോസ് ഉദ്ഘാടനം ചെയ്യും. റവ. സി വി സൈമൺ (മാർത്തോമാ സഭ) ധ്യാനത്തിന് നേതൃത്വം നൽകും. വൈസ് പ്രസിഡണ്ട് ഫാ. ബെന്നി എബ്രഹാം മാമലശ്ശേരി അധ്യക്ഷത വഹിക്കും.
ജനറൽ സെക്രട്ടറി ജിജി എബ്രഹാം കറുകേലിൽ വാർഷിക പ്രവർത്തന റിപ്പോർട്ടും ട്രസ്റ്റി സജി മുണ്ടയ്ക്കൽ വരവ് ചിലവ് കണക്കുകളും അവതരിപ്പിക്കും. അടുത്ത മൂന്നുവർഷത്തേക്കുള്ള ഭാരവാഹികളുടെയും കമ്മറ്റിയുടെയും തെരഞ്ഞെടുപ്പും നടത്തും.