കോട്ടയം: തെരഞ്ഞെടുപ്പു കമ്മിഷൻ പുറത്തിറക്കിയ മൊബൈൽ ആപ്പിലൂടെ സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാലത്തമടക്കമുളള വിശദാംശങ്ങൾ അറിയാം.നോ യുവർ കാൻഡിഡേറ്റ്- കെ.വൈ.സി. എന്ന പേരിൽ പുറത്തിറക്കിയ ആപ്പിലൂടെയാണ് സൗകര്യമൊരുക്കിയിട്ടുള്ളത്.സ്ഥാനാർഥികൾക്കെതിരേ ഏതെങ്കിലും ക്രിമിനൽ കേസ് ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ അവ, കേസിന്റെ നിലവിലെ അവസ്ഥ, കേസിന്റെ സ്വഭാവം ഇവയെക്കുറിച്ചു വിശദമായ വിവരങ്ങൾ ആപ്പിലൂടെ ലഭിക്കും. ഗൂഗിൾ പ്‌ളേ സ്‌റ്റോർ, ആപ്പിൾ സ്‌റ്റോറുകളിൽ നിനന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം