ഇസ്ലാമബാദ് : ഇസ്ലാമബാദിൽ കോടതിക്കു മുന്നിൽ കാർ പൊട്ടിത്തെറിച്ചു.12 പേർ കൊല്ലപ്പെട്ടതായും 20-ലേറെ പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് .ഉച്ചയോടെയാണ് സംഭവം. ഇസ്ലാമാബാദിലെ ജില്ലാ കോടതി വളപ്പിൽ പാര്‍ക്ക് ചെയ്തിരുന്ന കാറാണ് പൊട്ടിത്തെറിച്ചത്. വാഹനത്തിനുള്ളിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ചതായിരുന്നുവെന്നാണ് പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് .എന്നാൽ ചാവേറാക്രമണമാണ് നടന്നതെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഡൽഹിയിൽ സ്ഫോടനമുണ്ടായതിന്റെ പിറ്റേന്നാണ് സമാനമായ രീതിയിൽ ഇസ്ലാമാബാദിലും സ്ഫോടനമുണ്ടായിരിക്കുന്നത്.






