പത്തനംതിട്ട : റാന്നി ഇട്ടിയപ്പാറ ബൈപ്പാസ് ജംഗഷനു സമീപം കാർ താഴ്ചയിലേക്ക് മറിഞ്ഞു. ആർക്കും പരിക്കില്ല. സംഭവത്തെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു .ഞാറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു അപകടം ഉണ്ടായത്.
അങ്ങാടി പേട്ട ജംഗഷൻ ഭാഗത്തു നിന്നും വന്ന കാർ ചെട്ടിമുക്കിനും ഇട്ടിയപ്പാറക്കും തിരിയുന്ന ബൈപ്പാസ് ജംഗഷനിൽ റോഡിൻ്റെ വലതു ഭാഗത്തേതാഴ്ചയിലേക്ക് നിയന്ത്രണം വിട്ട് ഇറങ്ങുക ആയിരുന്നു. വീഴിച്ചയുടെ ആഘാതത്തിൽ കാറിന് ഭാഗികമായി കേടുപാടുകൾ ഉണ്ടായി. ഉടൻ തന്നെ നാട്ടുകാരുടെ സഹായത്തോടെ കാർ ക്രയിൻ ഉപയോഗിച്ച് പുറത്തെടുത്തു
കാറിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നൊള്ളു തിരുവല്ലാ സ്വദേശിയുടെതാണ് വാഹനം.