Tuesday, April 15, 2025
No menu items!

subscribe-youtube-channel

HomeNewsകാർട്ടൂണിസ്റ്റ് ജോർജ്...

കാർട്ടൂണിസ്റ്റ് ജോർജ് കുമ്പനാട് അന്തരിച്ചു

തിരുവല്ല : കാർട്ടൂണിസ്റ്റ് ജോർജ് കുമ്പനാട്(94) അന്തരിച്ചു. ജനപ്രിയ കാർട്ടൂൺ കഥാപാത്രമായ ഉപ്പായി മാപ്ലയുടെ സൃഷ്ടാവാണ് .കുമ്പനാട് മാർത്തോമ്മാ ഫെലോഷിപ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗമായിരുന്നു.

1980കളിലാണ് ഉപ്പായി മാപ്ല എന്ന കഥാപാത്രം മലയാളിക്ക് ഇടയിലേക്ക് എത്തിയത്.കേരള ധ്വനിയിലാണ് ജോർജ് വരച്ച ഈ കാർട്ടൂൺ കഥാപാത്രം ആദ്യം എത്തിയത് .പിന്നീട് ബോബനും മോളിയും ,പാച്ചുവും കോവാലനും, ലാലു ലീല തുടങ്ങിയ കാർട്ടൂൺ പംക്തികളിലും ഉപ്പായി മാപ്ലയെ ഉപയോഗിച്ചിരുന്നു. പരേതയായ ജോയമ്മയാണ് ഭാര്യ.നാല് പെൺമക്കളുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെ.വി.തോമസിന്റെ യാത്രാബത്ത 11.31 ലക്ഷമാക്കി ഉയർത്താൻ ശുപാർശ

തിരുവനന്തപുരം : കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി കെ.വി.തോമസിന്റെ യാത്രാബത്ത ഉയർത്താൻ ശുപാർശ.പ്രതിവർഷ തുക 5 ലക്ഷത്തിൽ നിന്നും 11.31 ലക്ഷം ആക്കാൻ പൊതു ഭരണ വകുപ്പ് ധനവകുപ്പിന് ശുപാർശ നൽകി. പ്രതി വർഷം...

കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ശ്രീരാമരഥഘോഷയാത്ര 15ന്

തിരുവല്ല: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ശ്രീരാമരഥഘോഷയാത്ര 15ന് നടക്കും. വിവിധ ക്ഷേത്ര കമ്മിറ്റികൾ, ഹൈന്ദവ സംഘടകൾ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 15 ന് വൈകിട്ട് 4ന് കാവുംഭാഗം ദേവസ്വം ബോർഡ്...
- Advertisment -

Most Popular

- Advertisement -