Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNews69 ലക്ഷം...

69 ലക്ഷം തട്ടിച്ചുവെന്ന് പരാതി നല്കിയതിന് പിന്നാലെ നടൻ കൃഷ്ണകുമാറിനും മകള്‍ക്കുമെതിരെ കേസ്

തിരുവനന്തപുരം : മകളുടെ സ്ഥാപനത്തിലെ ജീവനക്കാർ 69 ലക്ഷം തട്ടിച്ചുവെന്ന് പരാതി നല്കിയതിന് പിന്നാലെ നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനും മകൾ ദിയക്കുമെതിരായി കേസ്. ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിലാണ് തട്ടിക്കൊണ്ടുപോകലിന് കേസെടുത്തത് .

കവടിയാറിലെ ദിയയുടെ സ്ഥാപനത്തില്‍ ക്യൂആര്‍ കോഡില്‍ തിരിമറി നടത്തി ജീവനക്കാര്‍ 69 ലക്ഷം രൂപ തട്ടിയെടുതെന്ന് കൃഷ്ണകുമാർ‌ മുമ്പ് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പൊലീസ് ജീവനക്കാർക്കെതിരെ കേസെടുത്തിരുന്നു.ഇതിന് പിന്നാലെയാണ് തങ്ങളെ തട്ടിക്കൊണ്ടുപോയി ബലം പ്രയോഗിച്ച് പണം വാങ്ങിയെന്ന് ജീവനക്കാരികള്‍ പരാതി നല്‍കിയത്.

പരാതി വ്യാജമാണെന്ന് കൃഷ്ണകുമാർ പറഞ്ഞു .ജീവനക്കാരായ പെൺകുട്ടികളുടെ പിന്നിൽ മറ്റാരോ പ്രവർത്തിക്കുന്നുണ്ട് .അവർക്കെതിരെ എല്ലാ തെളിവുകളും  കയ്യിലുണ്ട്. അവർ കുറ്റം സമ്മതിക്കുന്നതിന്റെയും ക്യൂആർ കോഡ് മാറ്റി പണം തട്ടുന്നതിന്റെയൊക്കെ വീഡിയോകളുണ്ട്. സംഭവത്തില്‍ മൂന്നു ജീവനക്കാരികള്‍ കുറ്റം സമ്മതിച്ച് എട്ടു ലക്ഷം രൂപ തിരിച്ചു നല്‍കിയിരുന്നു.ബാക്കി പണം തിരികെ നല്‍കാമെന്ന് സമ്മതിച്ചതിനെത്തുടര്‍ന്നാണ് പരാതിയുമായി മുന്നോട്ടു പോകേണ്ടെന്ന് തീരുമാനിച്ചത്. എന്നാൽ പിന്നീട് അവര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് മ്യൂസിയം പൊലീസില്‍ പരാതി നൽകുകയായിരുന്നു.കൃഷ്ണകുമാർ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നടിയെ ആക്രമിച്ച കേസ് : പൾസർ സുനിക്ക് ജാമ്യം

ന്യൂഡൽഹി : കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ പൾസർ സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. വിചാരണ നീണ്ടു പോകുന്നതിനാൽ ജാമ്യം നൽകുകയാണെന്ന് വ്യക്തമാക്കിയ കോടതി ഒരാഴ്ചയ്ക്കുള്ളിൽ വിചാരണ കോടതി ജാമ്യം നൽകണമെന്നും...

Kerala Lotteries Results : 08-10-2024 Sthree Sakthi SS-436

1st Prize Rs.7,500,000/- (75 Lakhs) SS 121169 (CHITTUR) Consolation Prize Rs.8,000/- SN 121169 SO 121169 SP 121169 SR 121169 ST 121169 SU 121169 SV 121169 SW 121169 SX...
- Advertisment -

Most Popular

- Advertisement -