കൊച്ചി : നടൻ നിവിൻ പോളിക്കും സംവിധായകൻ ഏബ്രിഡ് ഷൈനുമെതിരെ വഞ്ചനാകുറ്റത്തിന് കേസ്.നിവിൻ പോളിയുടെ ചിത്രം ആക്ഷൻ ഹീറോ ബിജു 2 ന്റെ വിതരണാവകാശം മറ്റൊരാൾക്ക് നൽകിയെന്ന് ആരോപിച്ച് നിർമാതാവായ വി എസ് ഷംനാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് .
എബ്രിഡ് ഷൈനിന്‍റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ മഹാവീര്യർ സിനിമയുടെ സഹനിർമാതാവായിരുന്നു ഷംനാസ്. മഹാവീര്യർ പരാജയപ്പെട്ടപ്പോൾ, നിവിൻ പോളി 95 ലക്ഷം രൂപ ഷംനാസിനു നൽകാമെന്നും ആക്‌ഷൻ ഹീറോ ബിജു 2 ൽ നിർമാണ പങ്കാളിത്തം നൽകാമെന്നും ഉറപ്പു നൽകി ഷംനാസിൽ നിന്നു പണം വാങ്ങിയെന്നും പിന്നീട് അക്കാര്യം മറച്ചു വച്ച് ചിത്രത്തിന്റെ വിതരണാവകാശം മറ്റൊരാൾക്ക് നൽകിയെന്നുമാണ് പരാതി. കേസിൽ നിവിൻ പോളി ഒന്നാം പ്രതിയും ഏബ്രിഡ് ഷൈൻ രണ്ടാം പ്രതിയുമാണ്.