ആലപ്പുഴ: വണ്ടാനം ഗവൺമെൻ്റ് ഡെൻ്റൽ ആശുപത്രിയിൽ സീലിങ് അടർന്ന് രോഗിയുടെ ദേഹത്ത് വീണു. ഒരാൾക്ക് പരുക്കേറ്റു. എക്സ് റേ റൂമിന് മുന്നിലെ ജി ബോർഡ് കൊണ്ട് നിർമിച്ച സീലിങ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ അടർന്നു വീണത്. എക്സ്റേ എടുക്കാൻ എത്തിയ ആറാട്ടുപുഴ തറയിൽ കടവ് സ്വദേശി ഹരിതയ്ക്കാണ് പരിക്കേറ്റത്. ഇവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നേരത്തെ പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ആശുപത്രി ഏതാനും മാസം മുൻപാണ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്. മൂന്നു മാസം മുൻപാണ് ഇവിടെ പുതിയ സീലിങ് ഘടിപ്പിച്ചത്. സീലിംഗ് അടർന്നു വീണതിൽ അന്വേഷണം നടത്തുമെന്ന് സൂപ്രണ്ട് പറഞ്ഞു.






