ന്യൂഡൽഹി : കോൺഗ്രസിന്റെ 3500 കോടി രൂപയുടെ ആദായ നികുതി കുടിശ്ശികയിൽ ഉടൻ നടപടി സ്വീകരിക്കില്ലെന്ന് ആദായനികുതി വകുപ്പ് സുപ്രീം കോടതിയിൽ അറിയിച്ചു. ഇതോടെ കേസ് ജൂലയിലേക്ക് മാറ്റി. ആദായ നികുതി വകുപ്പ് നോട്ടീസ് ലഭിച്ചതോടെയാണ് കോൺഗ്രസ് കോടതിയെ സമീപിച്ചത്.
തിരഞ്ഞെടുപ്പ് സമയത്ത് ആദായ നികുതി കുടിശ്ശികയുടെ പേരിൽ പാർട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ജസ്റ്റിസ് നാഗരത്ന അധ്യക്ഷയായ ബഞ്ചാണ് ഹർജി പരിഗണിച്ചത്.കോൺഗ്രസ്, സിപിഐ, സിപിഎം, ടിഎംസി അടക്കമുള്ള പാർട്ടികൾക്കാണ് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയത്.