Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsകേരളത്തിന് പുതിയ...

കേരളത്തിന് പുതിയ വന്ദേ ഭാരത് ട്രെയിൻ അനുവദിച്ച് കേന്ദ്ര സർക്കാർ

തിരുവനന്തപുരം: കേരളത്തിന് പുതിയ വന്ദേ ഭാരത് ട്രെയിൻ അനുവദിച്ച് കേന്ദ്ര സർക്കാർ. നവംബർ പകുതിയോടെ ട്രെയിൻ സർവീസ് തുടങ്ങുമെന്ന് റെയിൽവേ മന്ത്രി അറിയിച്ചതായി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

എറണാകുളത്ത് നിന്ന് തൃശൂർ, പാലക്കാട്, വഴി ബെംഗലൂരുവിലേക്കാണ് ട്രെയിൻ സർവീസ് നടത്തുക. സർവീസ് അനുവദിച്ച കേന്ദ്ര സർക്കാരിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ പോസ്റ്റ് ഇട്ടു. എറണാകുളത്ത് നിന്നും തൃശൂർ, പാലക്കാട് വഴി ബെംഗലൂരുവിലേക്ക് വന്ദേഭാരത് ട്രെയിൻ അനുവദിച്ച കേന്ദ്ര സർക്കാരിന് നന്ദി.

ഐടി മേഖലയിലടക്കം ഒട്ടേറെ മലയാളികൾ ജോലി ചെയ്യുന്ന നഗരമാണ് ബെംഗലൂരു. അവിടേയ്‌ക്ക് കേരളത്തിൽ നിന്നും കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്നത് വളരെ നാളായുള്ള ആവശ്യമാണ്. ഇക്കാര്യം ഒരു മാസം മുൻപ് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് ജിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഉടൻ തന്നെ അനുകൂല തീരുമാനം ഉണ്ടായതിന് അദ്ദേഹത്തിന് നന്ദി അറിയിക്കുന്നു.

നവംബ‍ർ പകുതിയോടെ ഈ ട്രെയിൻ സ‍ർവ്വീസ് തുടങ്ങുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. നിലവിൽ ഉൽസവ സീസണിലും വിശേഷ ദിവസങ്ങളിലും ഈ റൂട്ടിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പുതിയ വന്ദേഭാരത് സർവ്വീസ് ബെംഗലൂരു മലയാളികളെ സംബന്ധിച്ച് ഏറെ ആശ്വാസകരമാകും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മകരവിളക്ക്: ദർശന പുണ്യം നേടി ലക്ഷങ്ങൾ മലയിറങ്ങി

ശബരിമല:  ദർശന പുണ്യം നേടി ഭക്തജനലക്ഷങ്ങൾ സുരക്ഷിതമായി മലയിറങ്ങി. ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ പോലീസിന്റെയും ദേവസ്വം ബോർഡിന്റെയും ആരോഗ്യം, വൈദ്യുതി, ഗതാഗതം, വനം, റവന്യൂ, ഫയ൪ ഫോഴ്സ്, ജലവിഭവം...

കളക്ടറേറ്റിൽ സൗജന്യ നിയമ സേവന ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു

ആലപ്പുഴ: ജില്ലാ നിയമസേവന അതോറിറ്റിയുടെ സൗജന്യ നിയമ സേവന ക്ലിനിക് ജില്ലാ കളക്ടറേറ്റിൽ പ്രവർത്തനമാരംഭിച്ചു. ജില്ലാ ജഡ്ജും സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുമായ ഡോ. സി എസ് മോഹിത് ക്ലിനിക്ക് ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -