ന്യൂഡൽഹി : കേന്ദ്ര സർക്കാർ പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് ഡ്യൂട്ടി രണ്ട് രൂപ വർധിപ്പിച്ചു. നാളെ മുതലാണ് പ്രാബല്യത്തിലാവുക. നികുതി വർദ്ധന ചില്ലറ വിൽപ്പനയെ ബാധിക്കില്ലെന്ന് പെട്രോളിയം- പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു. എക്സൈസ് ഡ്യൂട്ടി കൂടിയെങ്കിലും അന്താരാഷ്ട്ര വിപണയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞ് നിൽക്കുന്നതിനാല്‍ ഇത് ഇന്ധന വിലയെ ബാധിക്കില്ലെന്നാണ് വിശദീകരണം.