മുംബൈ : അടുത്ത വർഷം നടക്കുന്ന ഐസിസി ചാംപ്യൻസ് ട്രോഫി ടൂർണമെന്റിനായി ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്ക് അയക്കില്ലെന്ന് ബിസിസിഐ.ഇന്ത്യയുടെ മത്സരങ്ങൾ മുഴുവൻ ലാഹോറിൽ നടത്താമെന്ന പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ നിർദ്ദേശവും ബിസിസിഐ തള്ളി.ഇന്ത്യയുടെ മത്സരം ദുബായിലോ ശ്രീലങ്കയിലോ നടത്തണമെന്നും ബിസിസിഐ ആവശ്യപ്പെട്ടു.
ചാംപ്യൻസ് ട്രോഫി ടൂർണമെന്റ് 2025 ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെ പാക്കിസ്ഥാനിൽ നടത്താനാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്നത്.ഇന്ത്യക്കും പാകിസ്താനും പുറമെ അഫ്ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ലാഹോർ ,കറാച്ചി, റാവൽപിണ്ടി എന്നിവയാണ് ടൂർണമെന്റിനുള്ള വേദി.
എന്നാൽ സുരക്ഷാ പ്രശ്നങ്ങളുള്ളതിനാൽ ടൂർണമെന്റിനായി പാക്കിസ്ഥാനിലേക്ക് പോകില്ലെന്നാണ് ബിസിസിഐയുടെ നിലപാട്.2008 മുംബൈ ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാനിലേക്ക് ഇന്ത്യൻ ടീം പോയിട്ടില്ല.