Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsശക്തമായ മഴയ്ക്ക്...

ശക്തമായ മഴയ്ക്ക് സാധ്യത : 5 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴയ്ക്ക് സാധ്യത.5 ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ വടക്കൻ ജില്ലകളിലാണ് മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും അടുത്ത മണിക്കൂറുകളിൽ വ്യാപക മഴയ്ക്ക് സാധ്യത ഉണ്ടെന്നു മുന്നറിയിപ്പുണ്ട്.

വടക്കൻ ഛത്തീസ്ഗഡിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദപാത്തിയുണ്ട്. ഇതാണ് മഴയ്ക്ക് കാരണം.അടുത്ത അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.വയനാട് ബാണാസുര സാഗർ അണക്കെട്ടില്‍ ജലനിരപ്പ് 772.50 മീറ്റർ ആയതോടെഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.കടൽ കൂടുതൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തൃശ്ശൂർ പൂരം നാളെ : ഇന്ന് പൂരവിളമ്പരം

തൃശ്ശൂർ : വിശ്വവിഖ്യാതമായ തൃശ്ശൂർ പൂരം നാളെ. ഇന്നു ഉച്ചയ്ക്ക് നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി തെക്കേഗോപുരനട തുറന്ന് എറണാകുളം ശിവകുമാർ പൂരവിളംബരം നടത്തും .നാളെ രാവിലെ 7മണിക്ക് കണിമംഗലം ശാസ്താവിന്റെ എഴുന്നെള്ളിപ്പ് വടക്കുംനാഥ ക്ഷേത്രത്തിലെത്തും...

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം : നാലു മരണം , 50 പേരെ കാണാതായി

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ വൻ നാശനഷ്ടം. നാല് പേർ മരിച്ചതായും 50 ഓളം പേരെ കാണാതായതായുമാണ് റിപ്പോർട്ട്. ഉത്തരകാശിയിലെ ധരാലി ഗ്രാമത്തിൽ കുന്നിൻ മുകളിൽ നിന്ന് കുത്തിയൊഴുകിവന്ന...
- Advertisment -

Most Popular

- Advertisement -